മൂന്നു പതിറ്റാണ്ടുകള്‍ക്ക് ഇറ്റാലിയൻ മാഫിയ കൊലപ്പെടുത്തിയ വാഴ്ത്തപ്പെട്ട പിനോ പുഗ്ലിസി എന്ന വൈദികന്റെ മുപ്പതാം ചരമ വാർഷികത്തിന് മുന്നോടിയായി അനുസ്മരണ സന്ദേശവുമായി പാപ്പ.
1993 സെപ്റ്റംബർ 15നാണ് സിസിലിയൻ മാഫിയ സംഘമായ കോസാ നോസ്ട്ര നിയോഗിച്ച ഗുണ്ടകൾ വൈദികനെ വെടിവെച്ച് കൊലപ്പെടുത്തിയത്. സൗമ്യതയും, എളിമയുമുള്ള നല്ലിടയന്റെ സ്വഭാവ സവിശേഷതകൾ ഡോൺ പുഗ്ലിസിക്ക് ഉണ്ടായിരുന്നതായി ഫ്രാൻസിസ് പാപ്പ അനുസ്മരിച്ചു. 1937 സെപ്റ്റംബർ പതിനഞ്ചാം തീയതിയാണ് ഡോൺ പുഗ്ലിസിയുടെ ജനനം. പതിനാറാം വയസ്സിൽ സെമിനാരിയിൽ ചേർന്ന അദ്ദേഹം 1960ൽ പൗരോഹിത്യം സ്വീകരിച്ചു. കമ്മ്യൂണിസത്തിനെതിരെയും, മാഫിയകൾക്കെതിരെയും, അനീതികൾക്കെതിരെയും, സഭയിലെ പ്രശ്നങ്ങൾക്കെതിരെയും, അദ്ദേഹം ശബ്ദമുയർത്തി. 2012-ല്‍ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയാണ് ഡോൺ പുഗ്ലിസിയെ രക്തസാക്ഷിയായി പ്രഖ്യാപിച്ചത്. 2013-ല്‍ അദ്ദേഹത്തെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തി. മാഫിയയുടെ ഇരയായി മരണം വരിച്ചവരില്‍ സഭ രക്തസാക്ഷിത്വം അംഗീകരിച്ച ആദ്യ വ്യക്തി കൂടിയാണ് അദ്ദേഹം.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision