നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ചൂട് പിടിക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ.
പരാജയം മനസ്സിലായതോടെ പിണറായിയുടെ സമനില തെറ്റി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാനുള്ള ബുദ്ധി പോലും മുഖ്യമന്ത്രിക്കില്ല. അരി എത്ര എന്ന് ചോദിക്കുമ്പോൾ പയർ അഞ്ഞാഴി എന്ന് മറുപടി പറയുന്നു.
ഗതികേട് കൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നും ഇടുക്കിയിൽ 5 സീറ്റും യുഡിഎഫ് ജയിക്കുമെന്നും കെ സി വേണുഗോപാൽ ഇടുക്കി രാജകുമാരിയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രതികരിച്ചു.















