ഇഎംഎസിനു ശേഷം കേരളത്തിൽ നിന്നുള്ള ഒരാൾ സിപിഐഎമ്മിനെ നയിക്കാനെത്തിയിരിക്കുന്നു. എം എ ബേബി സിപിഐഎം ജനറൽ സെക്രട്ടറി ആകുമെന്ന് പാർട്ടി കോൺഗ്രസിന് മുൻപുതന്നെ ചർച്ചകൾ ഉയർന്നിരുന്നു.
എന്നാൽ ബംഗാൾ ഘടകം ബേബി പക്ഷത്തായിരുന്നില്ല. അശോക് ധാവളെ സെക്രട്ടറിയാവണമെന്നായിരുന്നു പശ്ചിമബംഗാളിൽ നിന്നുള്ള പൊളിറ്റ് ബ്യൂറോ അംഗങ്ങളുടേയും കേന്ദ്രകമ്മിറ്റി അംഗങ്ങളുടേയും ആഗ്രഹം. മുതിർന്ന അംഗമായ രാഘവലുവിന്റെ പേരും സെക്രട്ടറി പദത്തിലേക്ക് ഉയർന്നു കേട്ടതോടെ നേതാക്കൾ പല തട്ടിലായി.