ഐഫോൺ നിർമാതാക്കളായ ആപ്പിളിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. -ഇന്ത്യയിലോ മറ്റ് രാജ്യങ്ങളിലോ നിർമിച്ച ഫോണുകൾ അമേരിക്കയിൽ വിറ്റാൽ 25 ശതമാനം താരിഫ്
ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. യുഎസിൽ വിൽക്കുന്ന ഐഫോണുകൾ അമേരിക്കയിൽ നിർമിച്ചതാകണമെന്നും ട്രംപ് ആവശ്യപ്പെട്ടു. “അമേരിക്കയിൽ വിൽക്കുന്ന ഐഫോണുകൾ
ഇന്ത്യയിലോ മറ്റെവിടെയെങ്കിലുമോ അല്ല, അമേരിക്കയിൽ തന്നെ നിർമ്മിക്കണമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്ന് ടിം കുക്കിനെ വളരെ മുമ്പേ അറിയിച്ചിരുന്നു.