കണ്ണൂര്‍: പവിത്രമായ കത്തോലിക്ക സന്യാസത്തെ അകാരണമായി അവഹേളിക്കുന്ന ‘കക്കുകളി’ എന്ന നാടകത്തിന്റെ പ്രദർശനം കണ്ണൂർ ജില്ലയിൽ തടയണമെന്ന ആവശ്യവുമായി കളക്ടറിനു നിവേദനം നല്‍കി. സന്യാസ സമൂഹത്തെ പ്രതിനിധീകരിച്ച് കോണ്‍ഫറന്‍സ് ഓഫ് റിലീജിയസ് ഇന്ത്യ (CRI) കണ്ണൂര്‍ യൂണിറ്റ് പ്രസിഡന്‍റ് ഫാ. വിൻസെന്റ് ഇടക്കരോട്ട് എംസിബിഎസ്, സെക്രട്ടറി സി. സോണിയ എംഎംഎം, ട്രഷറർ സി. ജെസ്സി ഡിഎസ്‌എസ്, കൗൺസിലർമാരായ ഫാ. ബോബിൻ ഒപി, ബ്ര. ജേക്കബ് എംസി എന്നിവർ ചേര്‍ന്നാണ് കണ്ണൂർ കളക്ടറേറ്റിലെത്തി ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖറിന് നിവേദനം കൈമാറിയത്.
വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി കണ്ണൂർ ജില്ലയിൽ ഈ നാടകം നടത്താൻ അനുവദിക്കരുതെന്നും ഇത്തരം പ്രവണതകൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന കണ്ണൂർ സിആര്‍ഐ യൂണിറ്റിലെ എല്ലാ അംഗങ്ങളുടെയും പൊതുവികാരം കളക്ടറെ അറിയിച്ചു. വരും ദിവസങ്ങളിൽ ഇതിനെതിരെ മറ്റ് പ്രതിഷേധ നടപടികൾ വിവിധ രൂപതകളുടെ സംയുക്ത സഹകരണത്തോടെ നടത്തുവാനാണ് കോണ്‍ഫറന്‍സ് ഓഫ് റിലീജിയസ് ഇന്ത്യ കണ്ണൂർ ഘടകത്തിന്റെ തീരുമാനം.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision