ജമ്മുകശ്മീരിലെ രജൗരി ജില്ലയിലെ കീടനാശിനി സ്റ്റോറുകള്‍ അടച്ചുപൂട്ടി. ജില്ലയിലെ ബദാല്‍ ഗ്രാമത്തില്‍ അജ്ഞാത രോഗം ബാധിച്ച് 17 പേര് മരിച്ച സംഭവത്തെ തുടര്‍ന്നാണ് നടപടി. കീടനാശിനി, വളം എന്നിവ വില്‍ക്കുന്ന സ്റ്റോറുകളില്‍ ബുധനാഴ്ച്ച അപ്രതീക്ഷിത പരിശോധന നടത്തുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു. സ്റ്റോറുകള്‍ അടച്ചു പൂട്ടാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൃഷി വകുപ്പും ഭക്ഷ്യ വകുപ്പും പൊലീസും ഉള്‍പ്പെടുന്ന സംഘം ഒരേ സമയം ജില്ലയുടെ പല ഭാഗങ്ങളിലായി പരിശോധന നടത്തുകയായിരുന്നു. 250 ഓളം ഷോപ്പുകളിലാണ് ഇത്തരത്തില്‍ പരിശോധന നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. രോഗബാധയെ തുടര്‍ന്ന് ഗവണ്മെന്റ് മെഡിക്കല്‍ കൊളേജില്‍ അഡ്മിറ്റ് ചെയ്തവരെ ഡിസ്ചാര്‍ജ് ചെയ്തു.
അജ്ഞാത രോഗബാധ; ജമ്മു കശ്മീരിലെ കീടനാശിനി സ്റ്റോറുകള്‍ അടച്ചുപൂട്ടി
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular