മുളക്കുളം ഗ്രാമപഞ്ചായത്ത്,ഫാർമേഴ്സ് അസോസിയേഷൻ, ഹരിതകേന്ദ്രം കാർഷിക ഫലവൃക്ഷപ്രചാരക സമിതി, സൗത്ത് സൺ അഗ്രികൾച്ചർ ഫാം, മണ്ണുത്തി എന്നിവർ സംയുക്തമായി 2026 ഫെബ്രുവരി 14 മുതൽ 20 വരെ മുളക്കുളം ഗ്രാമപഞ്ചായത്ത് ടാക്സി സ്റ്റാൻഡ് കോമ്പൗണ്ടിൽ (പെരുവാ സെന്റർ ) രാവിലെ 9 മണി മുതൽ 7 മണി വരെ പെരുവ ഹരിതോത്സവം നടത്തുന്നു. പ്രവേശനം സൗജന്യമാണ്.
മുന്നൂറിൽ പരം ഫലവൃക്ഷത്തൈകൾ, അലങ്കാര പൂച്ചെടികൾ, അത്യുൽപാദനശേഷിയുള്ള പച്ചക്കറി വിത്തുകൾ, പച്ചക്കറി തൈകൾ, ജൈവ കീടനാശിനികൾ, വളങ്ങൾ എന്നിവയോടൊപ്പം കാർഷികമൂല്യ വർധിത ഉൽപ്പന്നങ്ങളായ തേനും തേനിന്റെ മൂല്യ വർധിത ഉൽപ്പന്നങ്ങളായ കാന്താരി, നെല്ലിക്ക, മാതള തേൻ ഉൽപ്പന്നങ്ങളും, നറുനീണ്ടി, ഫാഷൻഫ്രൂട്ട്,നെല്ലിക്കാ കാന്താരി തുടങ്ങിയ സിറപ്പുകളും, ആയുർവേദ വേദനസംഹാരി, ബോൺഫിക്സ് ഓയിലും ആയ ചങ്ങലംപരണ്ട തൈലം, മുടിയഴകിനുള്ള ഹെയർ ഓയിലുകൾ, ബ്യൂട്ടി ഓയിൽ, തീപൊള്ളലിനുള്ള മരുന്നുകൾ, വെരിക്കോസിനുള്ള മരുന്നുകൾ ഹരിതകേന്ദ്രം സംരംഭകരുടെ എൽഇഡി ബൾബുകൾ കുടുംബശ്രീ ഉൽപ്പന്നങ്ങളായ വിവിധയിനം അച്ചാറുകൾ മേളയിൽ പ്രദർശനവും വിപണനവും നടത്തുന്നു.
കൃഷി എങ്ങനെ ലാഭകരമാക്കാം, അടുക്കളത്തോട്ടം, ടെറസ് ഫാമിംഗ്, തേനീച്ച വളർത്തൽ, കോഴി വളർത്തൽ, എൽഇഡി ബൾബ് നിർമ്മാണം പഴയ ബൾബുകൾ നന്നാക്കാൻ പഠിപ്പിക്കൽ എന്നീ വിഷയങ്ങളിൽ ഹരിതോത്സവത്തിനോട് അനുബന്ധിച്ച് സൗജന്യ പരിശീലനം നൽകുന്നു. പരിശീലനത്തിൽ പങ്കെടുക്കുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. മുളക്കുളം ഗ്രാമപഞ്ചായത്ത് ബഹു വൈസ് പ്രസിഡണ്ട് ശ്രീ ജെഫി ജോസഫിന്റെ അധ്യക്ഷതയിൽ ബഹു ശ്രീമതി ജിജി സുരേഷ് അവർകൾ പ്രദർശന വിപണന ഉദ്ഘാടനം നിർവഹിച്ചു. ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീ ജോബി പൗലോസ് സൗജന്യ പച്ചക്കറി തൈ വിതരണം നിർവഹിച്ചു. P. Vമാത്യു,( പ്രസിഡന്റ് ഫാർമേഴ്സ് അസോസിയേഷൻ) സതീഷ് കുമാർ P. V( സെക്രട്ടറി ഫലവൃക്ഷപ്രചാരക സമിതി ) കൃഷി ക്ലാസുകൾ നയിച്ചു. തുടർന്ന് പഞ്ചായത്ത് അംഗങ്ങൾ ആശംസകൾ അർപ്പിച്ചു. പരിശീലനങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുക ph 9562369001,8921589437.












