കടുത്തുരുത്തി സ്റ്റേഷനിൽ ഇന്നലെ ഉച്ചയ്ക്കാണു സംഭവം. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ആപ്പാഞ്ചിറ തോട് വൃത്തിയാക്കുന്നതിനിടെയാണ് പാമ്പിനെ നാട്ടുകാർ പിടികൂടിയത്. 15 മുട്ടകളും ലഭിച്ചു. നാട്ടുകാർ പെരുമ്പാമ്പിനെ പ്ലാസ്റ്റിക് ചാക്കിലാക്കി. വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചെങ്കിലും അവർ വരാൻ വൈകി. ഇതോടെ നാട്ടുകാർ പഞ്ചായത്തംഗം നോബി മുണ്ടയ്ക്കനെ വിളിച്ചു വരുത്തി. പെരുമ്പാമ്പിനെ ഓട്ടോയിൽ കയറ്റി പൊലീസിന് കൈമാറാനായി സ്റ്റേഷനിലെത്തി. വനം വകുപ്പിനു കൈമാറണമെന്നും പാമ്പിനു പരുക്കുണ്ടോയെന്ന് പരുക്കുണ്ടോയെന്ന് പരിശോധിക്കണമെന്നും പൊലീസ്. ഇതോടെ നാട്ടുകാരും പൊലീസുമായി തർക്കമായി. രണ്ടരയോടെ വനം വകുപ്പ് അധികൃതരെത്തി ഏറ്റെടുത്തു.
പെരുമ്പാമ്പും മുട്ടകളുമായി നാട്ടുകാർ പൊലീസ് സ്റ്റേഷനിൽ
Date: