വിദ്യാലയങ്ങളും കുടുംബങ്ങളും തമ്മിലുള്ള ശക്തമായ സഖ്യം അറിവിൻറെ കൈമാറ്റവും അതേ സമയം മാനുഷികവും ആത്മീയവുമായ മൂല്യങ്ങളുടെ സംവേദനവും സാധ്യമാക്കിത്തീർക്കുന്നു.
ക്ലേശകരവും എന്നാൽ പ്രത്യാശയാൽ പ്രശോഭിതവുമായ ഒരു ലോകത്തെ അഭിമുഖീകരിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്ന ഒരു യഥാർത്ഥ ജീവിത വിദ്യാലയമായി വിദ്യാലയ സമൂഹത്തെ മാറ്റണമെന്ന് മാർപ്പാപ്പാ.
വിദ്യഭ്യാസസമൂഹത്തിനുള്ള സേവനത്തിൽ മാതാപിതാക്കൾക്കുള്ള ദൗത്യത്തെക്കുറിച്ചുള്ള പരിചിന്തനത്തിൽ താനും പങ്കുചേരുന്നുവെന്നും കാരണം സമൂഹത്തിൻറെ വർത്തമാനകാലവും ഭാവിയുമായ യുവജനവും കുടുംബങ്ങളും തൻറെ സവിശേഷ ശ്രദ്ധാകേന്ദ്രമാണെന്നും പാപ്പാ സന്ദേശത്തിൽ പറയുന്നു.
വിദ്യാലയത്തിൻറെ പ്രവർത്തനത്തിൽ ശ്രദ്ധിക്കാനും സഹായഹസ്തം നീട്ടാനും രണ്ടാവത്തിക്കാൻ സൂനഹദോസ് മാതാപിതാക്കളുടെ സംഘടനകൾക്ക് പ്രത്യേക പ്രചോദനം പകർന്നിട്ടുള്ളത് പാപ്പാ അനുസ്മരിക്കുന്നു. മക്കളുടെ വിദ്യഭ്യാസ രംഗത്ത് മുഖ്യകഥാപാത്രങ്ങളും പ്രഥമ ശില്പികളുമായ മാതാപിതാക്കളുടെ പ്രസ്തുത ദൗത്യ നിർവ്വഹണത്തിന് വിദ്യാലയത്തിൽ നിന്നു തുടങ്ങി സമൂഹം മുഴവൻറെയും സഹായം ആവശ്യമാണെന്ന് പാപ്പാ പറയുന്നു.