പെരിങ്ങമല ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങൾക്കെതിരെ നടപടി. സഹകരണ ചട്ടം ലംഘിച്ച് വായ്പയെടുത്തതിന് എസ്. സുരേഷ് പലിശ സഹിതം 43 ലക്ഷം രൂപ തിരിച്ചടക്കണമെന്ന് സഹകരണ വകുപ്പ് ഉത്തരവിട്ടു. സഹകരണ ചട്ടം ലംഘിച്ച് ഭരണസമിതി അംഗങ്ങൾ അതേ ബാങ്കിൽ നിന്ന് വായ്പയെടുത്തതാണ് അഴിമതിക്ക് കാരണമായ പ്രധാന കണ്ടെത്തൽ.
ഭരണസമിതി അംഗങ്ങൾ സ്വന്തം ബാങ്കിൽ നിന്ന് വായ്പയെടുക്കുന്നത് ചട്ടപ്രകാരം അനുവദനീയമല്ല. എസ്. സുരേഷ് ഉൾപ്പെടെ 16 പേരായിരുന്നു ബാങ്കിന്റെ ഭരണസമിതിയിൽ ഉണ്ടായിരുന്നത്. സുരേഷിന് പുറമേ ബാങ്ക് പ്രസിഡൻ്റ് ഉൾപ്പെടെയുള്ള മറ്റ് ഭരണസമിതി അംഗങ്ങളും പണം തിരിച്ചടക്കണമെന്ന് ഉത്തരവിൽ പറയുന്നു. 16 അംഗ ഭരണസമിതിയിൽ ഏഴ് പേർ 46 ലക്ഷം രൂപ വീതവും, ഒമ്പത് പേർ 16 ലക്ഷം രൂപ വീതവും തിരിച്ചടക്കണമെന്നാണ് നിർദ്ദേശം.












