നിനച്ചിരിക്കാതെയുണ്ടായ അത്യപൂര്‍വ്വ പവര്‍കട്ടില്‍ വലഞ്ഞിരിക്കുകയാണ് സ്‌പെയിനിലും പോര്‍ച്ചുഗലിലുമുള്ള സാധാരണക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍. ഇരുരാജ്യങ്ങളിലെയും
ദശലക്ഷക്കണക്കിന് ആളുകള്‍ വൈദ്യുതി മുടങ്ങിയതിനെത്തുടര്‍ന്ന് ദിവസത്തിന്റെ ഭൂരിഭാഗവും ഇരുട്ടില്‍ ചിലവഴിച്ചു. ഉച്ചഭക്ഷണ സമയത്ത് വൈദ്യുതി പൂര്‍ണമായും തടസ്സപ്പെട്ടതായി ജനങ്ങള്‍
അന്താരാഷ്ട്ര മാധ്യമങ്ങളോട് വ്യക്തമാക്കി. ചില പ്രദേശങ്ങളില്‍ വൈദ്യുതി പുനഃസ്ഥാപിച്ചെങ്കിലും വലിയ പവര്‍കട്ടിലേക്ക് നയിച്ച കാരണങ്ങള്‍ എന്താണെന്ന് അന്വേഷിച്ചുവരികയാണെന്നാണ് ഇരുരാജ്യങ്ങളുടെയും അധികാരികള്‍ അറിയിച്ചിരിക്കുന്നത്.













