സഹകരണ ബാങ്കുകളെ കൊള്ളയടിച്ചവർക്കെതിരെ തെരെഞ്ഞെടുപ്പിൽ ജനങ്ങൾ പ്രതികരിക്കണമെന്ന്  എ എ പി കോട്ടയം ജില്ലാ വൈസ് പ്രസിഡണ്ട് റോയി വെള്ളരിങ്ങാട്ട്

Date:

പാലാ : സഹകരണ ബാങ്കുകളെ കൊള്ളയടിച്ചവർക്കെതിരെ തെരെഞ്ഞെടുപ്പിൽ ജനങ്ങൾ പ്രതികരിക്കണമെന്ന്  എ എ പി കോട്ടയം ജില്ലാ വൈസ് പ്രസിഡണ്ട് റോയി വെള്ളരിങ്ങാട്ട് അഭിപ്രായപ്പെട്ടു.പാലാ കിഴതടിയൂർ ബാങ്കിലെ നിക്ഷേപകർക്ക് പണം നൽകണമെന്ന് ആവശ്യപ്പെട്ട് കിസ്‌കോ ബാങ്ക് സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ധർണ്ണ സമരം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം .

നിക്ഷേപകർക്ക് പണം നൽകുന്നു എന്ന പേരിൽ ഡയറക്ടർ ബോർഡ് മെമ്പര്മാര്ക്ക് താൽപ്പര്യമുള്ളവർക്ക് കൂടുതൽ തുക നൽകുന്നത് വൻ അഴിമതിയാണെന്നു അദ്ദേഹം പറഞ്ഞു.ജോയി കളരിക്കൽ;ജോയി ആനിത്തോട്ടം;ബിനു മാത്യൂസ്;ജൂലിസ് കണപ്പള്ളി;അഡ്വ ജോസ് ചന്ദ്രത്തിൽ ;അഡ്വ റോണി ജോസ് തുടങ്ങിയവർ സംസാരിച്ചു.ധർണ്ണയ്ക്കു മുമ്പ് പാലാ ടൗൺ ചുറ്റി ധർണ്ണ അംഗങ്ങൾ  പ്രകടനം നടത്തി .

അതേസമയം പാലാ സെന്റ് തോമസ് കോളേജ് അലുംനി അസോസിയേഷൻ കുവൈറ്റ് ചാപ്റ്റർ പ്രസിഡണ്ട് ആയിരുന്ന സണ്ണി കുരിശുംമൂട്ടിൽ.കിഴതടിയൂർ ബാങ്ക് ഭരണ സമിതിയുടെ സ്വജന പക്ഷ പാതത്തിനെതിരെ മീഡിയാ അക്കാദമിയോട് പ്രതികരിച്ചു.നിർധനരായ വിദ്യാർത്ഥികളെ സഹായിക്കാനായി ഞങ്ങൾ പൂർവ വിദ്യാർഥികൾ ചേർന്ന് 2009 മുതൽ 2014 വരെ സ്‌കോളർഷിപ്പ് നൽകി വന്നിരുന്നു.2014 മുതൽ നിശ്ചിത തുക പിരിച്ചെടുത്ത് അത് കിഴതടിയൂർ ബാങ്കിൽ നിക്ഷേപിക്കുകയായിരുന്നു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

എന്നാൽ കഴിഞ്ഞ ജൂലൈ മുതൽ ഇതിന്റെ പലിശ പോലും ലഭിക്കാത്ത അവസ്ഥയാണുള്ളത്.നാളെ വാ ,മറ്റന്നാൾ വാ എന്ന മറുപടി കേട്ട് മടുത്തെന്ന് സണ്ണി കുരിശുംമൂട്ടിൽ പറഞ്ഞു.നിർധന വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് ലഭിക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്ന് ചക്കാമ്പുഴ സ്വദേശിയായ സണ്ണി കുരിശുംമൂട്ടിൽ പറഞ്ഞു .

spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related