മഴ കനത്ത സാഹചര്യത്തിൽ ഇടുക്കിയിൽ ജാഗ്രത നിർദേശം. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന പ്രദേശങ്ങളിലെ ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ, ബന്ധു വീടുകളിലേക്കോ
മാറി താമസിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകി. തഹസിൽദാർമാർക്ക് നിർദേശം നൽകിയത്. ഇതിനായി ജില്ലയിൽ ദുരിതാശ്വാസക്യാമ്പ് സജ്ജീകരിച്ചു കഴിഞ്ഞു.












