രാഹുൽ ഗാന്ധി ഭരണഘടന വായിക്കാനും പഠിക്കാനും ശ്രമിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഭരണഘടനയെ നുണകൾക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്നതിന് മുമ്പ് അത് വായിക്കാനും പഠിക്കാനും ശ്രമിക്കണമെന്നാണ് രാഹുൽ ഗാന്ധിയോട് പറയാനുള്ളതെന്ന് രാജീവ് ചന്ദ്രശേഖർ വിമർശിച്ചു .
സ്വത്തവകാശമുൾപ്പെടെ ഓരോ ഭാരതീയൻ്റെയും സമസ്ത അവകാശങ്ങളും പരിരക്ഷിക്കുന്ന പവിത്ര ഗ്രന്ഥമാണ് നമ്മുടെ ഭരണഘടന. തങ്ങളുടെ പ്രീണന രാഷ്ട്രീയത്തിൻ്റെ ഭാഗമായി കോൺഗ്രസ് സർക്കാരുകൾ കൊണ്ട് വന്ന വഖഫ് നിയമങ്ങളും മുൻകാല ഭേദഗതികളും പൗരാവാകാശത്തെ ചവിട്ടി മെതിച്ചു.