കത്തോലിക്ക കരിസ്മാറ്റിക് നവീകരണം പാലാ രൂപത സോണിന്റെ നേതൃത്വത്തിൽ പന്തക്കുസ്ത തിരുനാൾ സമുചിതമായി ആഘോഷിച്ചു. ഇന്ന് ഞായറാഴ്ച രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ പാലാ സെന്റ് തോമസ് കത്തിഡ്രലിൽ ആണ് നടത്തപ്പെട്ടത്.
പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്ത് അനുഗ്രഹപ്രഭാഷണം നടത്തി. റവ. ഫാ ജിൻസ് ചീങ്കല്ലേൽ HGN ശുശ്രൂഷകൾക്ക് നേതൃത്വം നൽകിപാലാ രൂപത ഇവാഞ്ചലൈസേഷൻ ഡയറക്ടർ റവ. ഫാ ജോസഫ് അരിമറ്റത്ത്, കത്തിഡ്രൽ വികാരി റവ. ഫാ ജോസ് കാക്കല്ലിൽ, പാലാ
രൂപത ഇവാഞ്ചലൈസേഷൻ അസിസ്റ്റൻ്റ് ഡയറക്ടർ ഫാ.ആൽബിൻ പുതുപ്പറമ്പിൽ, ഫാ.ജോർജ് തറപ്പേൽ, ഫാ. ഐസക് പെരിങ്ങമലയിൽ, ഫാ.ജോസഫ് തെങ്ങുംപള്ളിൽ, ഫാ.സെബാസ്റ്റ്യൻ ചാമക്കാലയിൽ, കരിസ്മാറ്റിക് സോണൽ സർവീസ് ടീം തുടങ്ങിയവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.














