പെന്‍ഷന്‍ പദ്ധതികളില്‍ അംഗമാകാന്‍ അവസരം

spot_img

Date:

പ്രധാന്‍മന്ത്രി ശ്രം യോഗി മന്‍ധന്‍ യോജന, ചെറുകിട വ്യാപാരി ദേശീയ പെന്‍ഷന്‍ പദ്ധതി എന്നീ പെന്‍ഷന്‍ പദ്ധതികളില്‍ അംഗമാകാം.

ചുമട്ടുതൊഴിലാളികള്‍, കാര്‍ഷിക മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍, നിര്‍മാണ മേഖലയിലെ തൊഴിലാളികള്‍, ബീഡി തൊഴിലാളികള്‍, കൈത്തറി തൊഴിലാളികള്‍, മോട്ടോര്‍ വെഹിക്കിള്‍ ജീവനക്കാര്‍, കടയുടമകള്‍, സ്വയം തൊഴില്‍ സംരംഭകര്‍, മില്ലുടമകള്‍, കമ്മീഷന്‍ ഏജന്റുമാര്‍, റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാര്‍, ചെറുകിട ഹോട്ടല്‍ റസ്റ്റേറന്റ് ഉടമകള്‍, മറ്റു ചെറുകിട വ്യാപാരികള്‍ എന്നിവര്‍ക്കാണ് അവസരം. പെന്‍ഷന്‍ പദ്ധതിയുടെ വിജയത്തിനായി മാര്‍ച്ച് 13 വരെ പെന്‍ഷന്‍ വാരാഘോഷമായി ആചരിക്കും.18 വയസ് മുതല്‍ 40 വയസ് വരെയുള്ള 15,000 രൂപയ്ക്ക് താഴെ വരുമാനമുള്ളവര്‍ക്ക് പദ്ധതിയില്‍ അംഗമാകാം. അവരവരുടെ പ്രായത്തിന് അനുസരിച്ച് പ്രതിമാസ വിഹിതം 60 വയസ് വരെ അടയ്ക്കണം. ഗുണഭോക്താക്കള്‍ക്ക് 60 വയസിനുശേഷം മിനിമം പെന്‍ഷന്‍ മാസം തോറും 3,000 രൂപ പദ്ധതി ഉറപ്പാക്കുന്നു.ഗുണഭോക്താവ് മരണപ്പെട്ടാല്‍ പങ്കാളിക്ക് (ഭാര്യ/ഭര്‍ത്താവ്) പെന്‍ഷന്‍ തുകയുടെ 50 ശതമാനം കുടുംബ പെന്‍ഷനായി ലഭിക്കും. ആധാര്‍ നമ്പരും സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടും നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഇഎസ്‌ഐ, ഇപിഎഫ് ദേശീയ പെന്‍ഷന്‍ പദ്ധതി എന്നിവയില്‍ അംഗങ്ങളായവര്‍ക്ക് ഈ സ്‌കീം ബാധകമല്ല.കൂടുതല്‍ വിവരങ്ങള്‍ക്ക് ജനസേവനകേന്ദ്രങ്ങള്‍, കേന്ദ്ര / സംസ്ഥാന ലേബര്‍ ഓഫീസുകള്‍ ഇഎസ്‌സിഐ, ഇപിഎഫ്ഒ ഓഫീസുകള്‍, എല്‍ഐസി ബ്രാഞ്ച് ഓഫീസുകള്‍, 1800-267-6888 എന്ന ടോള്‍ ഫ്രീ നമ്പര്‍, https:// labour.gov.in എന്ന വെബ് പോര്‍ട്ടല്‍ എന്നിവിടങ്ങളില്‍ ബന്ധപ്പെടുക

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related