പാലാ : കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃത്വത്തിൽ ‘പെൺമാത്ര’ വനിതാദിനാഘോഷം പാലാ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇന്നലെ വിവിധ പരിപാടികളോടെ നടത്തപ്പെട്ടു. ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സെക്രട്ടറി ശ്രീമതി ഷൈനി കുര്യാക്കോസ് അധ്യക്ഷത വഹിച്ച സമ്മേളനം
ടീച്ചേഴ്സ് ഗിൾഡ് സംസ്ഥാന സമിതി രക്ഷാധികാരിയും പാലാ രൂപത മെത്രാനുമായ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. പ്രസ്തുത യോഗത്തിന് ശ്രീമതി ഷീബാ അഗസ്റ്റിൻ സ്വാഗതവും,പാലാ രൂപത കോർപ്പറേറ്റ് സെക്രട്ടറി റവ. ഫാ. ജോർജ് പുല്ല് കാലായിലും കേരള കാത്തലിക് ടീച്ചേഴ്സ് ഗിൾഡ് പ്രസിഡന്റ് ശ്രീ.ടോം മാത്യുവും ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും ചെയ്തു.
‘സ്ത്രീ ശാക്തീകരണവും കത്തോലിക്കാ അധ്യാപികമാരും’ എന്ന വിഷയത്തിൽ കുറവലങ്ങാട് ദേവമാതാ കോളേജ് അസോ.പ്രൊഫസർ ഡോ. ബ്രിൻസി മാത്യു സെമിനാർ നയിച്ചു. വിവിധ കലാപരിപാടികളോടും മത്സരങ്ങളോടും കൂടി ‘പെൺമാത്ര’ സമാപിച്ചു.













