ജപമാലയ്ക്കും, പ്രേക്ഷിതത്വത്തിനുമായി സമർപ്പിക്കപ്പെട്ട ഒക്ടോബർ മാസത്തിന്റെ ആരംഭത്തിൽ തന്നെ ലോകമെമ്പാടുമുള്ള കത്തോലിക്കരോടു പ്രത്യേകിച്ച് യുക്രെയിൻ പോലുള്ള യുദ്ധബാധിത പ്രദേശങ്ങൾക്കായി സമാധാനത്തിനായുള്ള പ്രാർത്ഥനയിൽ പങ്കുചേരാനും സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിനായി പ്രാർത്ഥിക്കാനും ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്തു
.ഞായറാഴ്‌ച ത്രികാല പ്രാർത്ഥനയ്‌ക്ക് ശേഷം, “പീഡിതയായ യുക്രെയിനിലും യുദ്ധത്തിൽ മുറിവേറ്റ എല്ലാ രാജ്യങ്ങളിലും സമാധാനത്തിനായി നമുക്ക് പ്രാർത്ഥിക്കാം” എന്ന് ഓർമ്മപ്പെടുത്തിയ പാപ്പാ സഭയ്ക്കും ലോകത്തിന്റെ ആവശ്യങ്ങൾക്കും വേണ്ടി പരിശുദ്ധ കന്യകാ മറിയത്തിന്റെ മാധ്യസ്ഥം അപേക്ഷിക്കാനും ജപമാല പ്രാർത്ഥനയുടെ സൗന്ദര്യം ആശ്ലേഷിക്കാനും എല്ലാവരോടും ആഹ്വാനം ചെയ്യുകയും ചെയ്തു. സമാധാനത്തിനും ജനങ്ങളുടെ സുവിശേഷവൽക്കരണത്തിനും വേണ്ടിയുള്ള പ്രാർത്ഥനകളുടെ പ്രാധാന്യവും പാപ്പാ ഊന്നിപ്പറഞ്ഞുസമാധാനത്തിനും സിനഡിന്റെ വിജയത്തിനും വേണ്ടിയുള്ള പാപ്പായുടെ ആഹ്വാനം നിർണായകമായ ആഗോള പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതിനും സഭയ്ക്കുള്ളിൽ ഐക്യം വളർത്തുന്നതിനുമുള്ള പാപ്പായുടെ സമർപ്പണത്തെയാണ് എടുത്തുകാണിക്കുന്നത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision