പയപ്പാർ ക്ഷേത്രത്തിൽ മകരവിളക്ക് പള്ളിവേട്ട മഹോത്സവവും പതിനെട്ട് പടി കയറി നെയ്യഭിഷേകവും

Date:

പാലാ : പയപ്പാർ ശ്രീധർമ്മശാസ്‌താ ക്ഷേത്രത്തിലെ മകരവിളക്ക് പള്ളിവേട്ട മഹോത്സവവും പതിനെട്ട് പടി കയറി നെയ്യദിഷേകവും ജനുവരി 10 മുതൽ 15 വരെ തീയതികളിലായി നടത്തുമെന്ന് ക്ഷേത്രോപദേശക സമിതി ഭാരവാഹികളായ ഗോപിനാഥൻ നായർ മറ്റപ്പള്ളിൽ, ആശാ മനോജ്, അജേഷ് കുമാർ കെ.പി, വി.എസ് ഹരിപ്രസാദ്, കെ.പി അനിൽകുമാർ, ജയൻ എം. പടിപ്പുരയ്ക്കൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

10-ാം തീയതി രാത്രി 8നാണ് കൊടിയേറ്റ്, അന്ന് രാവിലെ 5.30 ന് നെയ്യഭിഷേകം, 6 ന് മഹാഗണപതിഹോമം, 11 ന് കൊടിമര ഘോഷയാത്ര, 1 ന് പ്രസാദമൂട്ട്, 6.30 ന് ദീപാരാധന, ഭജന, രാത്രി 8 ന് തന്ത്രി പയ്യപ്പള്ളി ഇല്ലത്ത് മാധവൻ നമ്പൂതിരി, മേൽശാന്തി ഉണ്ണി തിരുമേനി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്, 8.30 ന് തിരുവാതിരകളി, 9.15 ന് ക്ലാസിക്കൽ ഡാൻസ്11-ാം തീയതി രാവിലെ 9 ന് ശ്രീഭൂതബലി, 10 ന് നാരായണീയം, 1 ന് പ്രസാദമൂട്ട്, 7 ന് സംഗീതാർച്ചന, 7.45 ന് പയപ്പാർ കലാക്ഷേത്ര അവതരിപ്പിക്കുന്ന ഹരിശ്ചന്ദ്ര ചരിത്രം, 8.30 ന് തിരുവാതിരകളി 12-ാം തീയതി രാവിലെ 9 ന് ശ്രീഭൂതബലി, 10 ന് നാരായണീയം, 1 ന് പ്രസാദമൂട്ട്, വൈകിട്ട് 6.45 ന് കാളകെട്ട്, മുടിയാട്ടം, 7.30 ന് നാട്ടരങ്ങ് 13 – ന് രാവിലെ 9 ന് ശ്രീഭൂതബലി, 10 ന് നാരായണീയം, 1 ന് പ്രസാദമൂട്ട്, വൈകിട്ട് 6.30 ന് ദീപാരാധന, ഭജന, രാത്രി 7 ന് അഷ്ടപുഷ്‌പാഭിഷേകം, തുടർന്ന് നാട്ടരങ്ങ്, വിവിധ കലാപരിപാടികൾ, 8 ന് കരോക്കെ ഗാനമേള 14-ാം തീയതി പള്ളിവേട്ട ഉത്സവം. രാവിലെ 7.30 ന് ശ്രീഭൂതബലി, 1 ന് പ്രസാദമൂട്ട്, വൈകിട്ട് 5 ന് കോതകുളങ്ങര കാവിലേക്ക് താലംപുറപ്പാട്, 7 ന് താലം എതിരേല്‌പ്, 6.30 ന് ദീപാരാധന, 9 ന് തിരുവാതിരകളി, 10 ന് പള്ളിവേട്ട എഴുന്നള്ളത്ത്, 11 ന് കളമെഴുത്തും പാട്ടും.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാവിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

15-ാം തീയതി ആറാട്ടുത്സവം രാവിലെ 8 മുതൽ ആറാട്ട് ബലി, ആറാട്ട് പുറപ്പാട്, 9 ന് ശ്രീഭൂതബലി, തുടർന്ന് ആറാട്ട്. 11.30 ന് കഥാകഥനം, 12.30 ന് ആറാട്ടുസദ്യ, വൈകിട്ട് 6.30 ന് ദീപാരാധന, ദജന, രാത്രി 10 ന് ഗുരുതി എന്നിവയാണ് പ്രധാന പരിപാടികൾ, സബ് ഹെഡ്ഡിംഗ് 108ൽപരം മാളികപ്പുറങ്ങളും അയ്യപ്പൻമാരും 18 പടി കയറി നെയ്യഭിഷേകം നടത്തും പയപ്പാർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവ ഭാഗമായി 108ൽപരം മാളികപ്പുറങ്ങളും മറ്റ് അയ്യപ്പഭക്തരും ഇരുമുടി കെട്ടെടുത്ത് 11-ാം തീയതി രാവിലെ 9 ന് പതിനെട്ടാംപടി കയറി ക്ഷേത്രദർശനം നടത്തും തുടർന്ന് അയ്യപ്പസ്വാമിയുടെ പഞ്ചലോഹ വിഗ്രഹത്തിൽ ഭക്തർ കൊണ്ടുവരുന്ന നെയ്യ് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പയ്യപ്പിള്ളി ഇല്ലത്ത് മാധവൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മി കത്വത്തിൽ അഭിഷേകം ചെയ്യുന്നു.

spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related