കണ്ണൂർ പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് സംബന്ധിച്ച പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് തള്ളി സ്പീക്കർ. എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തിയവരെ ക്രൂരമായി മർദിച്ചെന്നും
ഇക്കാര്യം വേറെ എവിടെയാണ് ഉന്നയിക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ചോദിച്ചു. അടിയന്തര പ്രാധാന്യമില്ലെന്ന് എങ്ങനെ പറയുമെന്നും വിഡി സതീശൻ ചോദിച്ചു. പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി.
പ്ലക്കാർഡുകളുമായി മുദ്രാവാക്യം വിളിച്ചു. ബഹളത്തിന് ഇടയിലും നടപടികൾ സ്പീക്കർ തുടർന്നു. അതേസമയം ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭാ കവാടത്തിന് മുന്നിൽ രണ്ട് പ്രതിപക്ഷ എംഎൽഎമാർ സത്യഗ്രഹ സമരം ആരംഭിച്ചു.












