രാമപുരം : എസ്.എം.വൈ.എം. രാമപുരം ഫൊറോനയുടെ ആഭിമുഖ്യത്തിൽ ‘പാഥേയം’ പദ്ധതിക്ക് തുടക്കം കുറിച്ചു. അഗതി മന്ദിരങ്ങളും അനാഥാലയങ്ങളും സന്ദർശിച്ച് പൊതിച്ചോർ വിതരണം ചെയ്യുന്ന ഈ പദ്ധതിയുടെ ആദ്യഘട്ടമെന്നോണം പാലാ ബോയ്സ് ടൗണിലും ദയാഭവനിലും പൊതിച്ചോർ വിതരണം ചെയ്തു.

ഫൊറോന രക്ഷാധികാരി റവ. ഡോ. ജോർജ്ജ് വർഗ്ഗീസ് ഞാറക്കുന്നേൽ പദ്ധതി ആശിർവദിച്ചു. ഫൊറോന ഡയറക്ടർ ഫാ. ആന്റണി വാഴക്കാലായിൽ, ഫൊറോന പ്രസിഡന്റ് ഐവാൻ തെങ്ങുംപള്ളിൽ, വൈസ് പ്രസിഡന്റ് ആൻസ് മരിയ, ഡെപ്യൂട്ടി പ്രസിഡന്റ് സുബിൻ ജോസഫ്, ട്രഷറർ അലൻ സജി, അൽഫോൺസ് സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി. മുൻ വർഷങ്ങളിലും ഫൊറോന സമിതിയുടെ നേതൃത്വത്തിൽ പാഥേയം പദ്ധതി നടപ്പിലാക്കിയിരുന്നു. അതിന്റെ തുടർച്ചയെന്നോണമാണ് പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.


വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision
