ക്രിമിനൽ കേസ് പ്രതികൾക്ക് അനധികൃത പരോൾ അനുവദിക്കുന്നതിൽ ചർച്ച ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ തള്ളി സംഭവത്തിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
ടിപി ചന്ദ്രശേഖരൻ കൊലക്കേസ് പ്രതികൾക്ക് മൂന്ന് കൊല്ലക്കാലത്തിൽ കൂടുതൽ സമയം പുറത്തായിരുന്നു. സിപിഐഎമ്മിന് വേണ്ടി കൊല നടത്തിയവർക്ക് പരോൾ നൽകുന്നു. നിയമത്തെ കാറ്റിൽ പറത്തുകയാണ്. കൊടുംക്രമിനലുകൾക്ക് എല്ലാ നിയമങ്ങളും ലംഘിച്ചാണ് പരോൾ കൊടുക്കുന്നത്.












