മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റണ് ഫ്രാൻസിസ് പാപ്പാ തന്റെ വസതിയായ സാന്താ മാർത്ത ഭവനത്തിൽ ജൂലൈ 5-ന് സ്വകാര്യകൂടിക്കാഴ്ച അനുവദിച്ചതായി വത്തിക്കാൻ റിപ്പോർട്ട് ചെയ്തു.
ജൂലൈ 5 ബുധനാഴ്ച ഉച്ച കഴിഞ്ഞ്, തന്റെ ഭവനമായ സാന്താ മാർത്തായിൽ, മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റണ് ഫ്രാൻസിസ് പാപ്പാ സ്വകാര്യ കൂടിക്കാഴ്ച അനുവദിച്ചു. സമാധാനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കൂടിക്കാഴ്ചയിൽ വിഷയമായത്. കൂടിക്കാഴ്ചയുടെ അവസാനം മുൻ അമേരിക്കൻ പ്രെസിഡന്റിന്റെ കൂടെയുണ്ടായിരുന്ന സുരക്ഷാഉദ്യോഗസ്ഥരെയും സുഹൃത്തുക്കളെയും പാപ്പാ അഭിവാദ്യം ചെയ്തു. റോമിലേക്കും യൂറോപ്പിന്റെ വിവിധഭാഗങ്ങളിലേക്കുമുള്ള ബിൽ ക്ലിന്റന്റെ യാത്രയുടെ ഭാഗമായാണ് അദ്ദേഹം ഫ്രാൻസിസ് പാപ്പായുമായി സ്വകാര്യകൂടികാഴ്ച തേടിയത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision