മുത്തശ്ശീമുത്തശ്ശന്മാർക്കും പ്രായാധിക്യത്തിലെത്തിയവർക്കും വേണ്ടിയുള്ള മൂന്നാം ലോകദിനാചരണത്തോടനുബന്ധിച്ച് ഫ്രാൻസീസ് പാപ്പാ ഞായറാഴ്ച രാവിലെ വത്തിക്കാനിൽ ദിവ്യബലി അർപ്പിക്കും.
വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ കർദ്ദിനാളന്മാർ, മെത്രാന്മാർ, വൈദികർ എന്നിവരുടെ സഹകാർമ്മികത്വത്തിൽ ഫ്രാൻസീസ് പാപ്പാ മുഖ്യകാർമ്മികനായി അർപ്പിക്കുന്ന ഈ വിശുദ്ധ കുർബ്ബാനയിൽ മുത്തശ്ശീ മുത്തച്ഛന്മാരും അവരുടെ കൊച്ചുമക്കളുമുൾപ്പടെ ആറായിരത്തോളം പേർ പങ്കെടുക്കും.
പോർച്ചുഗലിലെ ലിസ്ബണിൽ ആഗസ്റ്റ് 1-6 വരെ നടക്കുന്ന മുപ്പത്തിയേഴാം ലോകയുവജന സംഗമത്തിൽ പഞ്ചഭൂഖണ്ഡങ്ങളെ പ്രതിനിധാനം ചെയ്തു പങ്കെടുക്കാൻ പോകുന്ന അഞ്ചു യുവതീയുവാക്കൾക്ക് പഞ്ചഭൂഖണ്ഡങ്ങളെ പ്രതിനിധീകരിക്കുന്ന അഞ്ചു വയോധികർ യുവജന തീർത്ഥാടന കുരിശ്, ഈ ദിവ്യബലിയുടെ അവസാനഭാഗത്ത്, പ്രതീകാത്മകമായി കൈമാറും. ഇവരിൽ ഏഷ്യയെ പ്രതിനിധാനം ചെയ്യുന്ന വയോധികയും യുവതിയും യഥാക്രമം ഇന്ത്യക്കാരികളായ ഉപവിയുടെ പ്രേഷിത സന്ന്യാസിനീസഹോദരി, 82 വയസ്സു പ്രായമുള്ള, മാർട്ടിൻ ഡി പോറസും, ഇറ്റലിയിലെ ബൊളോഞ്ഞയിൽ സർവ്വകലാശാല വിദ്യാർത്ഥിനിയായ 22 വയസ്സുള്ള അലീഷ ബെന്നിയും ആണ്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision