കോട്ടയം: പുതുപ്പള്ളി നിയമസഭാ ഉപതിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പണം ഈ വരുന്ന 21-ാം തീയതി ശനിയാഴ്ച നടക്കും. അന്നേദിവസം രാവിലെ 10.30-ന് പുതുപ്പള്ളി പള്ളിയിലും അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സാറിന്റെ കബറിടത്തിലും നടക്കുന്ന പ്രത്യേക പ്രാർത്ഥനകൾക്ക് ശേഷമായിരിക്കും പത്രികാ സമർപ്പണ നടപടികൾ ആരംഭിക്കുക.
പ്രാർത്ഥനകൾക്ക് ശേഷം കോട്ടയത്തെത്തുന്ന സ്ഥാനാർത്ഥിയും പ്രവർത്തകരും ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തും. തുടർന്ന് ഗാന്ധി സ്ക്വയറിൽ നിന്നും പ്രവർത്തകരുടെ അകമ്പടിയോടെ കാൽനടയായി കോട്ടയം താലൂക്ക് ഓഫീസിലേക്ക് തിരിക്കും. ഉച്ചയ്ക്ക് 12 മണിയോടെ റിട്ടേണിംഗ് ഓഫീസർ (ആർ.ഡി.ഒ) മുൻപാകെ ഔദ്യോഗികമായി നാമനിർദ്ദേശ പത്രിക സമർപ്പിക്കും.
തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക് പുതുപ്പള്ളി കടക്കുമ്പോൾ, ജനപ്രിയ നേതാവായിരുന്ന ഉമ്മൻ ചാണ്ടി സാറിന്റെ സ്മരണകൾ പുതുക്കി വിപുലമായ ജനപങ്കാളിത്തത്തോടെ പത്രിക സമർപ്പിക്കാനാണ് യു.ഡി.എഫ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.














