പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണത്തിൽ 20 പേരുടെ വിരൽ അടയാളം രേഖപ്പെടുത്തി. ഓഫീസേഴ്‌സ് മെസ്സിൽ ജോലി ചെയ്യുന്ന സൈനികരുടെവിരൽ അടയാളമാണ് രേഖപ്പെടുത്തിയത്.
മോഷണം പോയ കൊമ്പുകൾ സൂക്ഷിച്ചിരുന്ന ചില്ലു ഫ്രെയിമിൽ വിരലടയാളങ്ങൾ ഉണ്ടായിരുന്നു. ഇതുമായി താരതമ്യം ചെയ്യാനാണ് ക്യാമ്പിലുള്ളവരുടെ വിരലടയാളം ശേഖരിച്ചിരിക്കുന്നത്. മെസ്സിലെ കുക്കിനെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിട്ടുണ്ട്.
മൂന്നു ദിവസത്തിനുള്ളിൽ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി അന്വേഷണ സംഘം പ്രതികരിച്ചു. 1929ൽ സംസ്ഥാന സർക്കാർ കൈമാറിയതാണ് ഈ ആനകൊമ്പുകൾ. 2 കോടിവിലമതിപ്പ് വരുമെന്നാണ് നിഗമനം.












