യുവമോർച്ച ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവനെ ബിജെപി ജില്ലാ പ്രസിഡന്റാക്കാനുള്ള നീക്കത്തിനെതിരെ പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി. പ്രശാന്ത് ശിവനെ പിൻവലിച്ചില്ലെങ്കിൽ രാജിവയ്ക്കുമെന്ന് വിമത നേതാക്കൾ മുന്നറിയിപ്പ് നൽകി.
പാലക്കാട് നഗരസഭാ ചെയർപേഴ്സൺ ഉൾപ്പെടെയുള്ളവരുടെ മുന്നറിയിപ്പ്. ഇടഞ്ഞുനിൽക്കുന്ന കൗൺസിലർമാരുമായി കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തി.