പ്ലാശനാൽ: സെൻ്റ് ആൻ്റണീസ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന പാലാ ഉപജില്ലാ ശാസ്ത്രോത്സവം തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ആനന്ദ് ജോസഫ് ഉദ്ഘാടനം ചെയ്തു.
സ്കൂളിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡൻ്റ് ശ്രീമതി സ്റ്റെല്ലാ ജോയി, മെമ്പർ ശ്രീമതി അനുപമ വിശ്വനാഥ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ശ്രീകല ആർ., കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് ഷോൺ ജോർജ് എന്നിവർ പങ്കെടുത്തു.
സ്കൂൾ മാനേജർ ഫാദർ മാത്യു പുല്ലുകാലായിൽ, ഹെഡ്മാസ്റ്റർ ജെയിംസ് കുട്ടി കുര്യൻ, പ്രിൻസിപ്പാൾ ശ്രീ. ജോബിച്ചൻ ജോസഫ്, ഫാ. ജോസഫ് വെട്ടുകല്ലുംപുറത്ത്, പാലാ AEO ശ്രീ. സജി കെ. ബി., പാലാ DEO ശ്രീ. സത്യപാലൻ പി., പി. ടി. എ. പ്രസിഡൻ്റ് ശ്രീ. പ്രകാശ് മൈക്കിൾ തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു. വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ ശാസ്ത്രോത്സവത്തിൽ പങ്കെടുക്കുന്നുണ്ട്.













