മാലിന്യ സംസ്ക്കരണത്തിൽ ജയിലുകൾക്കെല്ലാം മാതൃകയായി പാലാ സബ്ബ് ജയിൽ

Date:

പാലാ: വൃത്തിഹീനമെന്ന് പൊതുസമൂഹം കരുതിയിരുന്ന ജയിലുകൾ കയറി കണ്ടപ്പോൾ വാർഡ് മെമ്പറും പാലാ നഗരസഭാ മുൻ ചെയർപേഴ്സനുമായ ബിജി ജോജോയ്ക്കും വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ടിനും അതിശയം. ഇത്രയും വൃത്തിയും പരിസര ശുചീകരണവുമുള്ള ജയിൽ കാണുന്നത് തന്നെ ആദ്യം.

പാലാ സബ്ബ് ജയിലിൽ നടക്കുന്ന മോട്ടിവേഷൻ ക്ലാസ് ഉദ്ഘാടനം ചെയ്യുവാൻ എത്തിയതായിരുന്നു കൗൺസിലർമാരായ ബിജി ജോജോയും, സാവിയോ കാവുകാട്ടും. തുടർന്ന് പരിസരമെല്ലാം ചുറ്റി നടന്നു കണ്ടപ്പോഴാണ് ജയിലിലെ മാലിന്യങ്ങൾ നാട്ടുകാർക്ക് ശല്യമാകുന്നു എന്ന് വാർത്ത വന്നതിന്റെ അർത്ഥ ശൂന്യത കൗൺസിലർമാർക്ക് നേരിൽ ബോധ്യപ്പെട്ടത്.

ജയിൽ കോംബൗണ്ടിൽ പെയ്യുന്ന മഴവെള്ളമെല്ലാം നിർഗമനത്തിനായി വൃത്തിയുള്ള ഓടകൾ സ്ഥാപിച്ചിരിക്കുന്നു. തടസ്സമേതുമില്ലാതെ മഴവെള്ളം ഒഴുകി പോകുവാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. എന്നാൽ ജയിലിനു പുറത്തെത്തുന്ന മഴവെള്ളം ഓടകൾ അടഞ്ഞതുമൂലം ഒഴുകി പോകുവാൻ മാർഗമില്ലാതെ റോഡിലേക്ക് ഒഴുകുന്നുണ്ട്.

ഉടൻ തന്നെ ഇതിനു പരിഹാരമുണ്ടാക്കുമെന്ന് കൗൺസിലേഴ്സ് ഉറപ്പു നൽകി. കൂടാതെ ജയിൽ വളപ്പിനുള്ളിൽ നിന്നും പൊട്ടിച്ചെടുത്ത കരിങ്കല്ലുകൾ പാകി മലിന ജലം സംഭരിക്കാനും ടാങ്കുകൾ പണിതത് കൗൺസിലർമാരെ ജയിൽ സൂപ്രണ്ട് ഷാജി കാണിച്ചു കൊടുത്തു.

ജയിലിന്റെ തന്നെ സ്ഥലത്തെ കാടുകൾ വെട്ടിത്തെളിച്ച്, പൊട്ടിച്ചെടുത്ത കല്ലുകൾ ഇവിടുത്തെ അന്തേ വാസികളെ കൂട്ടി സ്ഥലം തട്ടുതട്ടായി കെട്ടിയെടുത്ത് മനോഹരമാക്കിയിട്ടുണ്ടായിരുന്നു. അവിടെ മാലിന്യ സംസ്ക്കരണ കുഴികൾ കരിങ്കൽ പാകി മനോഹരമാക്കിയിരിക്കുന്നു.

ജൈവ അജൈവ മാലിന്യങ്ങൾ തരം തിരിച്ചാണ് സംഭരിക്കുന്നത്. ഉടനെ തന്നെ ഇവിടെ പ്ലാവിൻ തൈ നടുവാനുള്ള ഒരുക്കത്തിലാണ് സൂപ്രണ്ട് ഷാജി. കൂടാതെ ജയിലിന്റെ പുനരുദ്ധാരണത്തിനായി ലഭ്യമാകുന്ന മൂന്ന് കോടി രൂപാ മുടക്കി പുതിയ കെട്ടിടം വരുമ്പോൾ തടവുകാർ ഉണ്ടാക്കുന്ന ചപ്പാത്തിയും കറികളും ജനങ്ങൾക്കും ആദായ നിരക്കിൽ വിതരണം ചെയ്യുന്നതാണ്. അതിനായി മുൻസിപ്പൽ ഓപ്പൺ സ്റ്റേഡിയത്തിന്റെ ഭാഗത്തുള്ള ജയിലിന്റെ മൂന്നര സെന്റ് സ്ഥലം ഉപയോഗിക്കുന്നതാണ്. അതുകൊണ്ടു തന്നെ ആ ഭാഗം വൃത്തിയുള്ളതും സജീവമായി തീരുകയും ചെയ്യുമെന്ന് ഷാജി കൗൺസിലർമാരെ അറിയിച്ചു.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

‘ബൈഡന് നേരെയോ കമലയ്ക്ക് നേരെയോ കൊലപാതക ശ്രമമില്ല’: എലോൺ മസ്ക്

മുൻ അമേരിക്കൻ പ്രസിഡന്റ്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ചെന്ന സംഭവത്തിൽ പ്രതികരിച്ച്...

റേഷൻ കാർഡ് മസ്റ്ററിങ് പൂർത്തിയാക്കാൻ കേരളത്തിന് നിർദേശം

റേഷൻ കാർഡ് മസ്റ്ററിങ് ഒന്നര മാസത്തിനകം പൂർത്തിയാക്കണമെന്ന് സംസ്ഥാന സർക്കാറിന് കേന്ദ്രത്തിന്റെ...

മലപ്പുറത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

ജില്ലയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. മലപ്പുറത്ത് യുവാവ് മരിച്ചത് നിപ മൂലമെന്ന്...

ഓണക്കാലത്ത് മദ്യ വില്പന കുറഞ്ഞു; ഉണ്ടായത് 14 കൊടി രൂപയുടെ കുറവ്

സംസ്ഥാനത്ത് ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ കോടികളുടെ കുറവെന്ന് റിപ്പോർട്ട് ഉത്രാടം വരെയുള്ള ഒന്‍പത്...