ഭരണങ്ങാനം: അൽഫോൻസാ റെസിഡൻഷ്യൽ സ്കൂളിൽ വച്ച് നടന്ന കെ സി എസ് എൽ വാർഷിക സമ്മേളനത്തിൽ പാലാ സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ മൂന്ന് പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. കെ സി എസ് എൽ സാഹിത്യോത്സവം, കലോത്സവം എന്നിവയിൽ പാലാ രൂപതാ ഹയർ സെക്കണ്ടറി വിഭാഗം ഓവറോൾ ട്രോഫിയും സ്റ്റഡി സർക്കിൾ മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയതിൻ്റെ സമ്മാനാവുമാണ് സെൻ്റ്. തോമസ് സ്കൂൾ സ്വീകരിച്ചത്.
അരുവിത്തുറ സെൻ്റ് ജോർജജ് കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ. ജിലു ആനി ജോൺ, പാലാ കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെയും കെ സി എസ് എൽ – ൻ്റെയും ഡയറക്ടർ റവ. ഫാ. ജോർജജ് പുല്ലുകലായിൽ, കെ സി എസ് എൽ ഡയറക്ടർ റവ. ഫാ. ആൽബിൻ പുതുപ്പറമ്പിൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
വിശ്വാസം, പഠനം, സേവനം എന്ന മുദ്രാവാക്യവുമായി വിദ്യാർത്ഥികളുടെ സമഗ്ര വളർച്ച ലക്ഷ്യം വച്ച് പ്രവർത്തിക്കുന്ന സംഘടനയാണ് കെ സി എസ് എൽ. വിദ്യാർത്ഥികളുടെ കൂട്ടായ പരിശ്രമത്തിന്റെ വിജയമാണ് സമ്മാനങ്ങൾ എന്ന് അഭിപ്രായപ്പെട്ട സ്കൂൾ പ്രിൻസിപ്പാൾ റെജിമോൻ കെ മാത്യു കെ സി എസ് എൽ അംഗങ്ങളെയും സംഘടനയുടെ സ്കൂൾ കോർഡിനേറ്റർ ഷീബ അഗസ്റ്റിനെയും അനുമോദിച്ചു.












