പാലാ: സെന്റ് ജോസഫ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി, പാലാ ഓട്ടോണമസിൽ മാർച്ച് 6,7 തീയതികളിൽ നാഷണൽ ടെക്നിക്കൽ ഫെസ്റ്റായ “അസ്ത്ര ” നടത്തപ്പെടുന്നു. അധ്യാപകരും വിദ്യാർഥികളും ചേർന്ന് സജ്ജമാക്കിയിരിക്കുന്ന ഈ ദേശീയ സാങ്കേതിക ഫെസ്റ്റ് പുതിയ ആശയങ്ങൾ ഉൾപ്പടെ പ്രൊജക്ടുകളും നൈപുണ്യവും പ്രദർശിപ്പിക്കാനുള്ള ഒരു വേദിയാണ്. അസ്ത്രയുടെ ഒൻപതാമത് പതിപ്പിനാണ് നാളെ തിരശീല ഉയരുക.
.ബ്ലൂ പ്രിന്റ് ബാറ്റിൽ, ക്ലൂ ചെയ്‌സ്, ആർട്ടിഫിഷ്യൽ ഫിൻ ലിറ്ററസി വർക്ക്ഷോപ്പ്, ടെക്ക് ക്യുസ്റ്റ, ഹെയ്‌സ്റ്റ് ഇൻ മിസ്റ്റ്, എസ്‌കേപ്പ് റൂം, ഇൻവെന്ത്ര, കോഡ് സ്ട്രൈക്ക്, ഇന്നോക്വസ്റ്റ്, സ്പാർക്സർജ് തുടങ്ങിയ ഇവന്റുകൾ അസ്ത്ര 9.O യുടെ മുഖ്യ ആകർഷണങ്ങളാണ്. എല്ലാ ഡിപ്പാർട്മെന്റുകളിൽ നിന്നും അമ്പതിൽപ്പരം ടെക്നിക്കൽ മത്സരങ്ങൾ, വർക്ക്‌ഷോപ്പുകൾ, ക്വിസ് മത്സരങ്ങൾ, ഗെയിമിങ് ടൂർണമെന്റുകൾ എന്നിവ നടത്തപ്പെടുന്നു.
കലയും സാങ്കേതികവിദ്യയും സമന്വയിപ്പിക്കുന്ന “അസ്ത്ര” ഒരു പുതിയ അനുഭവമാക്കാൻ പാലാ സെന്റ് ജോസഫ്‌സ് തയ്യാറായിക്കഴിഞ്ഞു.