ശുദ്ധ വായുവും ശുദ്ധജലവും പോലെ തന്നെ ഭൂമിയുടെ സുസ്ഥിരതയും ശുചിത്വവും ഏറെ പ്രധാനപ്പെട്ടതാണന്ന് പഞ്ചഗവ്യ സിദ്ധാന്ത ഉപജ്ഞാതാവ് ഡോ. നിരഞ്ജൻ വർമ്മ അഭിപ്രായപ്പെട്ടു. ലോക ഭൗമദിനാചരണത്തോടനുബന്ധിച്ച് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി സംഘടിപ്പിക്കുന്ന ഫലവൃക്ഷ തൈകളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഗ്രിമ കർഷക ഓപ്പൺ മാർക്കറ്റിൽ നടന്ന ചടങ്ങിൽ പി.എസ്.ഡബ്ളിയു.എസ്. ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഡയറക്ടർ ഫാ.ജോസഫ് താഴത്തു വരിക്കയിൽ, ഡാന്റീസ് കൂനാനിക്കൽ,ജോയി മടിയ്ക്കാങ്കൽ, സിബി കണിയാംപടി, പി.വി.ജോർജ് പുരയിടം, ഡിറ്റോ ഇടമശ്ശേരിൽ, മെർളി ജയിംസ്, വിമൽ കദളിക്കാട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision