സ്നേഹഗിരി മിഷനറി സന്യാസിനീ സമൂഹത്തിലെ നിത്യവ്രത വാഗ്ദാനത്തിന് ഒരുങ്ങുന്ന സന്യാസിനികളുടെ തീവ്ര ദൈവശാസ്ത്ര പഠന പരിശീലനത്തിനുള്ള ഒരു വർഷം നീണ്ടുനിൽക്കുന്ന ദൈവശാസ്ത്ര കോഴ്സ് ഉദ്ഘാടനം ചെയ്യപ്പെട്ടു.
2023 സെപ്റ്റംബർ മൂന്നിന് പാലാ എസ്എംഎസ് ജനറലേറ്റിൽ വച്ച് നടത്തപ്പെട്ട ഈ ഉദ്ഘാടന ചടങ്ങിൽ സ്നേഹഗിരി മിഷനറി സന്യാസിനി സമൂഹത്തിന്റെ മദർ ജനറൽ റവ.സിസ്റ്റർ പിയൂഷ അധ്യക്ഷം വഹിച്ചു. വടവാതുർ പൗരസ്ത്യ വിദ്യാപീഠവുമായി അഫിലിയേറ്റ് ചെയ്ത്, പാലാ രൂപതയുടെ നേതൃത്വത്തിലുള്ള അൽഫോൻസിൽ തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തിൽ സ്നേഹഗിരി സന്യാസിനി സമൂഹം നടത്തുന്ന ഈ കോഴ്സിൽ 19 ജൂനിയർ സിസ്റ്റേഴ്സ് ആണ് സംബന്ധിക്കുന്നത്. പൗരസ്ത്യ വിദ്യാപീഠത്തിലെ അധ്യാപകനും തിയോളജി കോഴ്സ് കോർഡിനേറ്ററുമായ റവ. ഫാ. തോമസ് വടക്കേൽ ഉദ്ഘാടനം ചെയ്ത പ്രസ്തുത സമ്മേളനത്തിൽ, അൽഫോൻസിയൻ തിയോളജിക്കൽ സെന്ററിന്റെ ഡയറക്ടർ റവ. ഫാ. ജോസ് മുത്തനാട്ട് മുഖ്യപ്രഭാഷണവും മാർ അപ്രേം സെമിനാരി റെക്ടർ റവ. ഫാ. ജോസഫ് കരികുളം അനുഗ്രഹ പ്രഭാഷണവും നടത്തി. പാലാ,, മലബാർ പ്രൊവിൻഷ്യൽ സുപ്പീരിയേഴ്സ് ആയ സി. കാർമൽ ജിയോ, സി. ജൂലിയ കോതമംഗലം പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ കൗൺസിലർ സിസ്റ്റർ ടിസ്സ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ദൈവശാസ്ത്രത്തിലും സന്യാസ ആധ്യാത്മികതയിലും ആഴമായ പരിശീലനവും പഠനവും നൽകുന്ന ഒരു പാഠ്യപദ്ധതിയാണ് ഒരു വർഷം നീണ്ടുനിൽക്കുന്ന ഈ കോഴ്സിൽ ക്രമീകരിച്ചിട്ടുള്ളത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision