പാല: കെ.സി.ബി.സി വിദ്യാഭ്യാസ കമ്മീഷൻ്റെ കീഴിലുള്ള കേരളാ കാത്തലിക് ടീച്ചേഴ്സ് ഗിൽഡിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ രചന മത്സരങ്ങളിൽ പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിക്ക് നേട്ടം. അധ്യാപക അനധ്യാപകർക്കായി നടത്തപ്പെട്ട
അനുഭവക്കുറിപ്പ് മത്സരത്തിൽ മുട്ടുചിറ സെൻ്റ് ആഗ്നസ് ഹൈസ്കൂളിലെ ഡോ. റോബിൻ മാത്യു ഒന്നാം സ്ഥാനവും വിളക്കുമാടം സെൻ്റ് ജോസഫ്സ് എച്ച്.എസ്.എസിലെ സിസ്റ്റർ ജോസ്‌ലിൻ എൽ.ജോസഫ് രണ്ടാം സ്ഥാനവും കഥാരചനാ മത്സരത്തിൽ കുറവിലങ്ങാട് സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂളിലെ ജിജോ ജോസഫ് എൻ ഒന്നാം സ്ഥാനവും രാമപുരം സെൻ്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിലെ ജയിംസ് ചുരനോലി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സിസ്റ്റർ ജോസ്‌ലിൻ എൽ. ജോസഫ് SABS
അനുഭവക്കുറിപ്പ് – 2nd
വിജയികളെ പാലാ രൂപത കോർപ്പറേറ്റ് സെക്രട്ടറി ഫാ. ജോർജ് പുല്ലുകാലായിൽ , ടീച്ചേഴ്സ് ഗിൽഡ് ഡയറക്ടർ ഫാ. ജോർജ് വരകുകാലാപറമ്പിൽ, പ്രസിഡൻ്റ് ജോബി കുളത്തറ , സെക്രട്ടറി ഷിനു ആനത്താരയ്ക്കൽ എന്നിവർ അഭിനന്ദിച്ചു.