[11:25 am, 30/9/2025] +91 81138 31492: പാലാ :നാടിനാകെ മാതൃകയായി മുണ്ടാങ്കൽ പുലിമലക്കുന്ന് ജലവിതരണ പദ്ധതി പൂർത്തിയാക്കിയത് തനിക്ക് ആത്മവിശ്വാസമേകിയാതായി പാലാ നഗരസഭാ ആറാം വാർഡ് കൗൺസിലർ ബൈജു കൊല്ലമ്പറമ്പിൽ അഭിപ്രായപ്പെട്ടു.മീഡിയാ അക്കാദമിയുടെ കാമ്പയിനായ എന്റെ നാട് ;എന്റെ നാടിൻറെ വികസനം എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ബൈജു കൊല്ലമ്പറമ്പിൽ.നാടിൻറെ വികസന പ്രവർത്തനം നടത്തിയപ്പോൾ ചില കേന്ദ്രങ്ങളിൽ നിന്നും തന്നെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാനും ശ്രമമുണ്ടായതായും താൻ അതിനെയൊക്കെ അവഗണിക്കുന്നതായും ബൈജു കൊല്ലമ്പറമ്പിൽ കൂട്ടിച്ചേർത്തു.
പുതിയ കിണറും, ടാങ്കും പണിയുകയും ഇതിനുള്ള സ്ഥലം രണ്ട് വ്യക്തിക ളിൽ നിന്ന് നഗരസഭ സെക്രട്ടറിയുടെ പേരിൽ എഴുതി നൽകുകയും (കരം അടയ്ക്കുകയും ) ചെയ്തിട്ടുണ്ട്. വിവിധ വർഷങ്ങളിലായി 82 ലക്ഷം രൂപാ പദ്ധതിക്ക് ചിലവ് വന്നു. 100 -ൽ അധികം ഗുണഭോക്താക്കൾ അംഗങ്ങളാണ്. വാട്ടർ പ്യൂരിഫയർ (പ്ലാന്റ്) ഉപയോഗിച്ച് വെള്ളം ശുദ്ധമാക്കി വിതരണം ചെയ്യുന്നു. പൊതുയോഗം വിളിച്ച് കോട്ടയം കളക്ട്രേറ്റിൽ സൊസൈറ്റി രജിസ്റ്റർ ചെയ്തു. Reg. No. KTM/TC/8/2025. ഇങ്ങനെയുള്ള രജിസ്ട്രേഷൻ ചെയ്ത പദ്ധതികൾക്ക് മാത്രമേ മുന്നോട്ട് സർക്കാർ ഫണ്ട് ലഭ്യമാകൂ എന്ന് മനസ്സിലാക്കുന്നു.
പുലിമലക്കുന്ന് വാർഡിലെ ഏറ്റവും തിരക്കേറിയ റോഡായ ഞൊണ്ടിമാക്കൽ കവല പുലിമലക്കുന്ന് റോഡ് വർഷങ്ങളായി പാച്ച് വർക്ക് മാത്രം ചെയ്ത് പോന്നത് ഇപ്പോൾ 62 ലക്ഷം രൂപാ എം.എൽ.എ. ഫണ്ട് ഉപയോഗിച്ച് റീടാർ ചെയ്യുകയും തുടക്കം മുതൽ ഒടുക്കം വരെ 2 വശവും ഐറിഷ് ചെയ്ത് വീതി കൂട്ടുകയും ചെയ്തു.
- മുണ്ടാങ്കൽ ഇളംതോട്ടം പള്ളി മഠം റോഡ് 15 ലക്ഷം രൂപയുടെ ടെണ്ടറും കരാറും പൂർത്തിയാക്കി പാച്ച്വർക്ക് നടത്തി. ഫുൾ റീടാറിംഗ് കനത്ത മഴകാരണം താമസിക്കുന്നു.
2025-26 ലെ 3 ലക്ഷം രൂപയുടെ വർക്ക് ഉൾപ്പെടെ വാർഡിലെ മുഴുവൻ വഴികളും റീടാറിംഗും പാച്ച് വർക്കും നടത്തി മുഴുവൻ പണവും വിനിയോഗിച്ചു.5. എല്ലാ വർഷവും വാർഷിക പദ്ധതികൾ, വീട് മെയിൻറനൻസ്, കോഴിക്കുഞ്ഞ്, പച്ചക്കറി തൈകൾ വിതരണം തുടങ്ങി വാർഷിക പദ്ധതികൾ ആവശ്യക്കാർക്ക് അറിയിപ്പ് നൽകി ഫോം നൽകി കൂടെനിന്ന് നടപ്പാക്കി.
- രണ്ട് ലൈഫ് വീടുകൾ പൂർത്തിയാക്കി. ഒന്നിൻ്റെ പണി നടന്നുവരുന്നു.
- വാർഡിൽ പെട്ട സ്ഥലമായ പാലാ നഗരസഭാ തുടക്കമായ മുണ്ടാങ്കലിൽ I LOVE PALA, Welcome Pala Municipality എന്ന എൽ.ഇ.ഡി. 1ightബോർഡ് സ്ഥാപിച്ചു.
മുണ്ടാങ്കൽ ഭാഗത്ത് റോഡ് സൈഡിലെ നാല് വീടുകൾക്ക് നമ്പർ ഇല്ലാത്ത തായിരുന്നു. അവർക്ക് അമൃത് പദ്ധതിയിൽപെടുത്തി സൗജന്യമായി വാട്ടർ അതോറിട്ടി യുടെ സൗജന്യ വാട്ടർ കണക്ഷൻ നൽകുവാൻ സാധിച്ചു.
- പുതുതായി ആവശ്യപ്പെട്ടവർക്ക് ക്ഷേമ പെൻഷൻ നൽകുവാൻ കഴിഞ്ഞു.
- കൃത്യമായ കാലയളവിൽ സ്ട്രീറ്റ് ലൈറ്റുകൾ പ്രകാശിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തി തെളിയാൻ വേണ്ട കാര്യങ്ങൾ ചെയ്തു.
- കോവിഡ് കാലത്ത് അരി, പച്ചക്കറി കിറ്റുകൾ വാർഡിൽ വിതരണം ചെയ്തു.
- വാർഡിലെ പ്രധാന ആതുര സ്ഥാപനമായ മരിയസദനത്തിലെ പ്രവർത്തന ങ്ങൾ ചുവടെ.
(1) കോവിഡ് കാലത്ത് 70 മരണമെന്ന് മെഡിക്കൽ വിദഗ്ധർ രേഖപ്പെടു ത്തിയ മരിയ സദനത്തിൽ 500 പേർക്ക് കോവിഡ് വന്നപ്പോൾ CFLTC ആയി മരിയസദനത്തെ മാറ്റി. പ്രായമായ നാല് പേർ മാത്രമാണ് മരണപ്പെട്ടത്.
(2) സേവനങ്ങൾക്കായി 40-ഓളം വോളണ്ടിയർമാരുടെ സേവനം പ്രയോജ നപ്പെടുത്തി.നഗരസഭയുമായി ഏകോപനം നടത്തി
(3) വിശ്വാസ് കമ്പനി ഉൾപ്പെടെ സുമനസ്സുകളിൽ നിന്നും നാല് നേരം ഭക്ഷണം ഉറപ്പുവരുത്തി.
(4) നഗരസഭയുടെ യാചക പുനരധിവാസ പദ്ധതിയിൽ 20 പേർക്കാണ് നിലവിൽ പണം നൽകിവന്നത്. ഇത് 35 പേർക്കായി വർദ്ധിപ്പിച്ചു.
(5) ആറ് മാസം മുമ്പ് ജീവനക്കാരുടെ ശമ്പളത്തിന് സി.എസ്.ആർ. ഫണ്ട് വിഷയം ഉണ്ടായപ്പോൾ മഹാകാമ്പയിന്റെ ഭാഗമായി മുന്നിൽ നിൽക്കാനും 22 ദിവസം കൊണ്ട് 1.15 കോടി സമാഹരിച്ച് കിഴതടിയൂർ ബാങ്കിലെ കടം വീട്ടാൻ കഴിഞ്ഞു. ഞാൻ പ്രതിനിധീകരിക്കുന്ന ആറാം വാർഡിൽ നിന്നുതന്നെ 4.5 ലക്ഷം രൂപാ സമാഹരിച്ചു.ആരോഗ്യമേഖല
പാലാ ഗവൺമെൻ്റ് ഹോസ്പിറ്റലിൽ ഡയാലിസിസ് ആരംഭിക്കാൻ ആർ.ഒ. പ്ലാന്റ് ഉൾപ്പെടെ സ്ഥാപിച്ചു. പുതിയ നെഫ്രോളജി ഡോക്ടറെ പോസ്റ്റ് ചെയ്ത് കിഫ്ബിയുടെ ഒരു കോടി പത്ത് ലക്ഷം രൂപാ മുടക്കി. ഇപ്പോൾ മൂന്ന് ഷിഫ്ട് ഡയാലിസിസ് നടക്കുന്നു.
- പോസ്റ്റുമോർട്ടം – എൻ്റെ കുടുംബത്തിലെ ഒരു വിഷയവുമായി ബന്ധപ്പെട്ട നമ്മുടെ അസൗകര്യം മനസ്സിലാക്കിയപ്പോൾ നഗരസഭ പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൾ കട്ടർ ഉൾപ്പെടെ വാങ്ങി ഡോക്ടറെ പോസ്റ്റ് ചെയ്ത് പോസ്റ്റുമോർട്ടം പാലാ GH ൽ ആരംഭിച്ചു.
- മുഴുവൻ ഒ.പി.കളും പുതിയ ബ്ലോക്കിലേക്ക് മാറ്റി. ക്യാൻസർ യൂണിറ്റ് മാറ്റി യത് വലിയ കാര്യമായി കാണുന്നു.
- പുതിയ കാഷ്വാലിറ്റിയുടെ മുറ്റവും പരിസരവും ടൈൽ പാകി ഗതാഗതയോഗ്യവും സഞ്ചാര യോഗ്യവുമാക്കി.…
[11:25 am, 30/9/2025] +91 81138 31492: നാടിന്റെ വികസനത്തിൽ തനിക്ക് ആത്മവിശ്വാസം പകർന്നത് മുണ്ടാങ്കൽ പുലിമലക്കുന്ന് ജലവിതരണ പദ്ധതിയാണെന്ന് പാലാ നഗരസഭാ കൗൺസിലർ ബൈജു കൊല്ലമ്പറമ്പിൽ.












