പാലാ: മിനിസ്ട്രിയെ ഇന്റസ്ട്രിയാക്കാത്ത അനന്യമായ വ്യക്തിത്വത്തിന്റെ ഉടമയമാണ് പാലാ രൂപതയെന്ന് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. പാലാ
രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകുകയായിരുന്നു മേജർ ആർച്ച്ബിഷപ്.
വിശ്വാസത്തിൽ കലർപ്പില്ലാതെ പാരമ്പര്യങ്ങൾ സൂക്ഷിക്കുന്ന പാലാ രൂപത മുമ്പേ പറക്കുന്ന പക്ഷിയാണ്. വിശ്വാസത്തിന്റെ തനിമയും മേന്മയുമുള്ള സ്ഥലമാണ് പാലാ. പാലായുടെ
അടയാളനക്ഷത്രം ഒരിക്കലും വഴിതെറ്റിക്കില്ല. വിശുദ്ധിയുടെ മേന്മ സമ്മാനിക്കാൻ പാലായ്ക്ക് കഴിയുന്നു. പ്രേഷിതോന്മുഖതയുടെ ഇടമാണ് പാലായെന്നും മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ പറഞ്ഞു.














