സമുദായിക-സാംസ്‌കാരിക രംഗങ്ങളിൽ ദീർഘകാലം നിറസാന്നിധ്യമായിരുന്ന സി പി ചന്ദ്രൻ നായരുടെ നിര്യാണം പൊതുസമൂഹത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് പാലാ മീഡിയ അക്കാദമി പ്രസിഡന്റ് ഫാ. ജോർജ് നെല്ലിക്കുന്ന് ചെരുവ് പുരയിടം അനുശോചിച്ചു.
മുൻ എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റും ഡയറക്ടർ ബോർഡ് അംഗവുമായിരുന്ന അദ്ദേഹം, സമുദായിക പ്രവർത്തനങ്ങളെ സാമൂഹ്യ നന്മയ്ക്കായി വിനിയോഗിച്ച ഉന്നതനായ നേതാവായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ദീർഘകാലം പാലാ നഗരസഭാ കൗൺസിലറായി പ്രവർത്തിച്ച ചന്ദ്രൻ നായർ, നഗരത്തിന്റെ വികസന കാര്യങ്ങളിൽ വലിയ ദീർഘവീക്ഷണമാണ് പുലർത്തിയിരുന്നത്. അദ്ദേഹം നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളും കർത്തവ്യബോധവും പുതുതലമുറയ്ക്ക് എന്നും മാതൃകയാണ്. പാലാക്കാരുടെ മാത്രമല്ല, വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി ആളുകളുടെ സ്വകാര്യ ദുഃഖം കൂടിയാണ് അദ്ദേഹത്തിന്റെ വേർപാടെന്നും ഫാ. ജോർജ് അനുസ്മരിച്ചു.












