എട്ട് ഒ.പി വിഭാഗങ്ങളും ലബോറട്ടറി സേവനങ്ങളുമായി പാലാ മാർ സ്ലീവാ മെഡിസിറ്റിയുടെ പുതിയ സർവീസ് സെന്റർ അരുവിത്തുറ ആർക്കേഡിൽ. ആശുപത്രിയുടെ സ്ഥാപകനും രക്ഷാധികാരിയുമായ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. തിങ്കൾ മുതൽ ശനി വരെ രാവിലെ ഒൻപതു മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ ഫാമിലി മെഡിസിൻ വിഭാഗവും മറ്റു ദിവസങ്ങളിൽ ആഴ്ചയിൽ ഒരിക്കൽ വീതം പൾമണറി മെഡിസിൻ, റൂമറ്റോളജി, നെഫ്രോളജി, ന്യൂറോളജി, കാർഡിയോളജി, ഡെർമറ്റോളജി, എൻഡോക്രൈനോളജി എന്നിവ കൂടാതെ രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ഏഴ് മണി വരെ ലബോറട്ടറി സേവനങ്ങളും ലഭ്യമാണ്.
ശ്രീ. ആന്റോ ആന്റണി എം. പി, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം. എൽ. എ, ശ്രീ. പി. സി. ജോർജ്, മോൺ. ഡോ. ജോസഫ് കണിയോടിക്കൽ, വെരി റവ. ഡോ. ജോസഫ് തടത്തിൽ, വെരി റവ. ഡോ. അഗസ്റ്റിൻ പാലക്കാപറമ്പിൽ, ശ്രീമതി സുഹറ അബ്ദുൽ ഖാദർ, അഡ്വ. മുഹമ്മദ് ഇല്യാസ്, അഡ്വ. ഷോൺ ജോർജ്, ശ്രീ. വി. എം. സിറാജ്, ശ്രീമതി. സുഹറ ഫാത്തിമ, ശ്രീ. എ. എം. എ. ഖാദർ, റവ. ഫാ. ജോസ് കീരഞ്ചിറ, റവ. ഡോ. ഇമ്മാനുവേൽ പാറേക്കാട്ട്, റവ. ഫാ. മാത്യു ചേന്നാട്ട്, ഡോ. പോളിൻ ബാബു എന്നിവർ പങ്കെടുത്തു.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
👉 visit our website pala.vision