അത്ഭുത പ്രവർത്തകനും അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാൾ ഒക്ടോബർ 19 മുതൽ 28 വരെ. തിരുനാളിന് പ്രാരംഭം കുറിച്ചുകൊണ്ടുള്ള കൊടിയേറ്റ് ഒക്ടോബർ 19ന് രാവിലെ 9:45 ന് പാലാ രൂപത വികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ നിർവഹിക്കുന്നു. നാനാജാതിമതസ്ഥർ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് എത്തിച്ചേരുന്ന കിഴതടിയൂർ പള്ളിയിലെ തിരുനാൾ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി വികാരി റവ. ഫാദർ തോമസ് പുന്നത്താനത്ത് അറിയിച്ചു. തിരുനാൾ ദിവസങ്ങളിൽ രാവിലെ 5:30 , 7 ,10, 12 ഉച്ചകഴിഞ്ഞ് 3, 5, 7 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാനയും നൊവേനയും നടത്തപ്പെടുന്നു. 26 ന് വിശുദ്ധന്റെ തിരുസ്വരൂപം പരസ്യ വണക്കത്തിനായി പ്രതിഷ്ഠിക്കുന്നു. 27 ന് ജപമാല പ്രദക്ഷിണം കുരിശുപള്ളിയിലേയ്ക്ക്. പ്രധാന തിരുനാൾ ദിവസമായ ഒക്ടോബർ 28 ന് രാവിലെ 5: 15 മുതൽ നെയ്യപ്പ നേർച്ച വിതരണവും പത്തുമണിക്ക് പാലാ രൂപതാധ്യക്ഷൻ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ദിവ്യബലി അർപ്പിച്ച് സന്ദേശം നൽകുന്നു. ഉച്ചയ്ക്ക് 12 ന് ടൗൺ ചുറ്റിയുള്ള പ്രസിദ്ധമായ തിരുനാൾ പ്രദക്ഷിണം. തുടർന്ന് 3, 5, 7 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാനയും നൊവേനയും.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision