കോട്ടയം :പാലാ :വർണ്ണ മനോഹരമാണീ മാളിക…എന്ന പരസ്യ വാക്യം പോലെ.പാലാ ജൂബിലി കപ്പേള വർണ്ണ മനോഹരിയായി.ഇന്ന് വൈകിട്ടാണ് പാലാ ജൂബിലി കപ്പേളയിൽ എൽ ഇ ഡി പിക്സൽ ഇലൂമിനേഷൻ സംവിധാനം പ്രവർത്തിച്ചു തുടങ്ങിയത്.കണ്ടവർ കണ്ടവർ മൊബൈലിൽ ഷൂട്ട് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ സദ്യ ഒരുക്കി.കേരളത്തിന് വെളിയിലുള്ളവരും,വിദേശ രാജ്യങ്ങളിലെ മലയാളികളുമാണ് ഇത് കൂടുതലായി പ്രചരിപ്പിക്കുന്നത്.പാലാക്കാരായ അന്യ നാടുകളിൽ ജോലി ചെയ്യുന്നവർക്ക് പാലാ ജൂബിലി തിരുന്നാൾ എന്നും ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മയാണ്. ഇന്നലെ രാത്രിയിൽ ഈ ലൈറ്റ് സംവിധാനത്തിന്റെ ട്രയൽ റൺ നടന്നിരുന്നു.ഇന്നാണ് പൂർണ്ണ തോതിൽ പ്രവർത്തനം ആരംഭിച്ചത്.യുവാക്കളും യുവതികളും കൂട്ടമായി ഈ കാഴച കാണുവാൻ എത്തിക്കൊണ്ടിരിക്കുകയാണ്.ജൂബിലി പെരുന്നാളിന് ആദ്യമായാണ് എൽ ഇ ഡി പിക്സൽ ഇലൂമിനേഷൻ സംവിധാനം ഏർപ്പെടുത്തുന്നത്.പാലാ നാഗിൻ സൗണ്ടസ് ആണ് ഈ ക്രമീകരണം നടത്തിയിട്ടുള്ളത്.