spot_img

പാലാ വീണ്ടും ബാസ്‌കറ്റ്‌ബോൾ ആവേശത്തിലേക്ക്; സംസ്ഥാന ജൂനിയർ ചാമ്പ്യൻഷിപ്പ് 23 മുതൽ

spot_img

Date:

പാലാ: സംസ്ഥാന ജൂനിയർ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിന് പാലായിൽ കളമൊരുങ്ങി. ജനുവരി 23 മുതൽ 27 വരെ നീണ്ടുനിൽക്കുന്ന ചാമ്പ്യൻഷിപ്പിന് കോട്ടയം ജില്ലാ ബാസ്‌കറ്റ്‌ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ ചലഞ്ചേഴ്‌സ് ബാസ്‌കറ്റ്‌ബോൾ ക്ലബ്ബാണ് ആതിഥേയത്വം വഹിക്കുന്നത്. അൽഫോൻസാ കോളേജ്, മേരിമാതാ പബ്ലിക് സ്‌കൂൾ എന്നിവിടങ്ങളിലെ സിന്തറ്റിക് കോർട്ടുകളിലാണ് മത്സരങ്ങൾ.

ജനുവരി 23-ന് കൊട്ടാരമറ്റത്തുനിന്നും ആരംഭിക്കുന്ന വർണ്ണാഭമായ ഘോഷയാത്രയോടെ കായിക മാമാങ്കത്തിന് തുടക്കമാകും. 24-ാം തീയതി ശനിയാഴ്ച വൈകിട്ട് 5 മണിക്ക് മന്ത്രി വി.എൻ വാസവൻ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. നഗരസഭാ അധ്യക്ഷ ദിയ ബിനു പുളിക്കക്കണ്ടം പതാക ഉയർത്തും. പി.സി. ആന്റണി, രാജു ജേക്കബ് അരീത്ര, ബിജു ജോസഫ് തെങ്ങുംപള്ളിൽ, സി. മിനിമോൾ മാത്യു, സി. മെൽബിൻ തുടങ്ങിയവർ വിവിധ സംഘടനകളുടെ പതാകകൾ ഉയർത്തും. മുൻ ഇന്ത്യൻ ക്യാപ്റ്റൻ സി.വി സണ്ണി ഉൾപ്പെടെയുള്ള കായിക-സാമൂഹിക രംഗത്തെ പ്രമുഖർ ചടങ്ങിൽ ആശംസകൾ അറിയിക്കും.

അഞ്ചു ദിവസം നീളുന്ന പോരാട്ടത്തിനൊടുവിൽ 27-ാം തീയതി ചൊവ്വാഴ്ച വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്യും. പാലാ ചലഞ്ചേഴ്‌സ് ക്ലബ് ഭാരവാഹികളായ സൂരജ് മാത്യു മണർകാട്, ബിജു തെങ്ങുംപള്ളി, കെ.ആർ. സൂരജ്, മാർട്ടിൻ മാത്യു എന്നിവർ ചാമ്പ്യൻഷിപ്പിന്റെ നടത്തിപ്പിന് നേതൃത്വം നൽകും.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related