പാലാ പാഠപുസ്തകമെന്ന് മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ

Date:

പാലാ രൂപത പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കംകുറിച്ച് നടന്ന വിശുദ്ധകുർബാനമധ്യേ സന്ദേശം നൽകുകയായിരുന്നു മേജർ ആർച്ച്ബിഷപ്.


സഭയുടെ മാത്രമല്ല സമുദായത്തിന്റേയും ചരിത്രമാണ് പാലാ രൂപത. ജീവതംകൊണ്ട് കുടുംബങ്ങളെ ബലപ്പെടുത്താൻ പാലാ രൂപതയ്ക്ക് കഴിഞ്ഞു. സുവിശേഷസാക്ഷ്യത്തിന്റെ സുഗന്ധമുള്ള കുടുംബങ്ങളാണ് പാലായിലേത്. ചെറുപുഷ്പമിഷൻ ലീഗും മിഷനറീസ് ഓഫ് സെന്റ് തോമസടക്കം പ്രേഷിതരംഗത്ത് പാലാ നൽകിയിട്ടുള്ള സംഭാവനയേറെയാണ്.


സബർമതി മിഷനിൽ പാലാ രൂപത നടത്തുന്ന സേവനം മാതൃകാപരമാണ്. സീറോമലബാർ സഭയെ ഉപ്പ് ചേർത്ത് മിഷന് സജ്ജമാക്കിയ പാലാ രൂപത കൂടുതൽ മിഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണമെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു. മിഷൻ മറക്കുന്ന സഭ മരിക്കുന്ന സഭയാണെന്നും ജാഗ്രതയും തീക്ഷ്ണതയും കഠിനാദ്ധ്വാനവുമുള്ള പുനസമർപ്പണം പ്രേഷിത രംഗത്തുണ്ടാവണമെന്നും സഭാതലവൻ പറഞ്ഞു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision


പാലാ രൂപതയുടെ സ്ഥാപകാധ്യക്ഷനായ മാർ സെബാസ്റ്റ്യൻ വയിലിന്റെ ദൂരക്കാഴ്ചയും ദൃഡനിശ്ചയവും കഠിനാധ്വാനവും രൂപതയുടെ വളർച്ച് ഏറെ സഹായകമായി. മഹാഭാഗ്യവാനും അനുകരണീയ കാഴ്ചപ്പാടുകളുള്ള മാർ ജോസഫ് പള്ളിക്കാപറമ്പിലിനെ മാറ്റിനിറുത്തി സഭയുടെതന്നെ വളർച്ചയെ അളക്കാനാവില്ല. വിശ്വാസമൂഹത്തിന് ഊജ്ജം പകരുന്ന മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ കാഴ്ചപ്പാടും പാലായുടെ പുണ്യവും സംഗമിച്ച് മുന്നേറുകയാണ്. സാമൂദായിക, രാഷ്ട്രീയമേഖലകളിൽ പാലാ രൂപതയുടെ സാന്നിധ്ം ഏറെ ശ്രദ്ധേയമാണെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

‘വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും’

'വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും' വയനാട്ടിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ്...

രമ്യയെ തടഞ്ഞ് നിർത്തി പരിഹസിച്ച് CPM പ്രവർത്തകർ

ചേലക്കരയിലെ സിപിഎമ്മിൻ്റെ വിജയത്തിന് ശേഷം വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തേക്ക് വന്ന...

മുനമ്പം വഖഫ് ഭൂമി പ്രശ്ന‌ം 3 മാസത്തിനുള്ളിൽ പരിഹരിക്കും; മുഖ്യമന്ത്രി

മുനമ്പം വഖഫ് ഭൂമി പ്രശ്നം മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. മുഖ്യമന്ത്രി...

പിടിമുറുക്കി ഇന്ത്യ; ലീഡ് 200 കടന്നു

ഓസ്ട്രേലിയക്കെതിരായ പെർത്ത് ക്രിക്കറ്റ് ടെസ്റ്റിൽ പിടി മുറുക്കി ഇന്ത്യ. രണ്ടാം ദിനം...