പാലാ ഹോം പ്രൊജക്ടിന് അഞ്ച് വയസ് ആയിരം കുടുംബങ്ങൾക്ക് വാസയോഗ്യഭവനം
1000-ാമത്തെ വീടിന്റെ ആശീർവാദവും താക്കോൽദാനവും മുട്ടുചിറ റൂഹാദക്കുദിശ ഫൊറോന ഇടവകയുടെ ബേസ് റൂഹാ പദ്ധതിയോട് ചേർന്ന് നടത്തി
മുട്ടുചിറ: പാലാ രൂപത നടപ്പിലാക്കുന്ന പാലാ ഹോം പ്രൊജക്ട് രാഷ്ട്രനിർമ്മിതിയുടെ ഭാഗമാണെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
മുട്ടുചിറ ഫൊറോന ഇടവകയിൽ ബേസ് റൂഹാപദ്ധതിയോട് സഹകരിച്ച് പാലാ ഹോം പ്രൊജക്ടിലെ ആയിരാമത്തെ വീടിന്റെ താക്കോൽ ദാനം നിർവഹിച്ച് സന്ദേശം നൽകുകയായിരുന്നു ബിഷപ്. ഭവനരഹിതരെ പുനരധിവസിപ്പിക്കാനുള്ള ചുമതലയാണ് നിർവഹിക്കപ്പെടുന്നത്. നാനാജാതി മതസത്ഥർക്ക് പദ്ധതിയുടെ സേവനം സമ്മാനിക്കാനായി.ഇടവകളും വൈദികരും സന്യസ്തരും സുമനസുകളും വലിയ പിന്തുണ നൽകിയതിനാലാണ് പദ്ധതിയിലൂടെ ആയിരം കുടുംബങ്ങൾക്ക് വാസയോഗ്യമായ ഭവനം സമ്മാനിക്കാനായതെന്നും ബിഷപ് പറഞ്ഞു.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision