പാലാ: നബാർഡിന്റെ അംഗീകാരത്തോടുകൂടി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി രൂപീകരിച്ചിരിക്കുന്ന കാർഷിക അനുബന്ധ മേഖലയിലെ പ്രവർത്തനങ്ങൾക്കായുള്ള പാലാ ഹരിതം ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ ഓഹരി ലോഞ്ചിംഗ് വികാരി ജനറൽ മോൺ.സെബാസ്റ്റ്യൻ വേത്താനത്ത് ഉദ്ഘാടനം ചെയ്തു. അഗ്രിമ ഓപ്പൺ മാർക്കറ്റിൽ അസിസ്റ്റൻറ് ഡയറക്ടർ ഫാ. ജോർജ് വടക്കേ തൊട്ടി സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. നബാർഡ് ജില്ലാ മാനേജർ റജി വർഗീസ് മുഖ്യപ്രഭാഷണം നടത്തി. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ പി.ആർ.ഒ. ഡാന്റീസ് കൂനാനിക്കൽ , പ്രോജക്ട് ഓഫീസർ പി. വി. ജോർജ് പുരിയിടത്തിൽ, കമ്പനിയുടെ ചെയർമാൻ തോമസ് മാത്യു, സി.ഇ.ഒ മാനുവൽ ആലാനി തുടങ്ങിയവർ പ്രസംഗിച്ചു. പരിപാടികൾക്ക് അനീഷ് തോമസ്, മനു മാനുവൽ 1 എൽസി കെ ജോൺ , റോയി മടിക്കാങ്കൽ, ജോസ്മോൻ മന്നക്കനാട് , വിമൽ കദളിക്കാട്ടിൽ തുടങ്ങിയവർ നേതൃത്വം കൊടുത്തു. തേനീച്ച കർഷകരുടെ ക്ഷേമം മുൻനിർത്തിയുള്ള തേൻ സംഭരണവും ഉൽപ്പന്ന നിർമ്മാണവും ആണ് കമ്പനിയുടെ ആദ്യ സംരംഭം ആയിട്ട് തുടക്കം കുറിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.പാലാ ഹരിതം ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ ഓഹരി വിതരണ യജ്ഞം വികാരി ജനറാൾ മോൺ. സെബസ്റ്റ്യൻ വേത്താനത്ത് നിർവ്വഹിക്കുന്നു.