പാലാ: കാർഷിക വിളകളുടെ മൂല്യവർദ്ധനവിനും ചെറു ധാന്യകൃഷി വ്യാപനത്തിനും പ്രസക്തിയേറുന്നതായും സർക്കാർ പ്രഖ്യാപിച്ച ഫുഡ് പാർക്ക് പാലായിൽ ഉടൻ ആരംഭിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും മാണി സി കാപ്പൻ എംഎൽഎ അഭിപ്രായപ്പെട്ടു. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി നബാർഡിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ത്രിദിന ചെറു ധാന്യ പ്രദർശനമായ ” മില്ലറ്റ് എക്സ്പോ ” യുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വികാരി ജനറാൾ മോൺ. ജോസഫ് മലേപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കേരള സോഷ്യൽ സർവ്വീസ് ഫോറം ഡയറക്ടർ ഫാ.ജേക്കബ് മാവുങ്കൽ, മുനിസിപ്പൽ കൗൺസിലർ വി.സി. പ്രിൻസ്, പി.എസ്.ഡബ്ളിയു.എസ് ഭാരവാഹികളായ ഫാ.തോമസ് കിഴക്കേൽ, ഫാ.ജോസഫ് താഴത്തു വരിക്കയിൽ, ഫാ.ജോർജ് വടക്കേതൊട്ടി, ഡാന്റീസ് കൂനാനിക്കൽ,ജോയി മടിയ്ക്കാങ്കൽ, സിബി കണിയാംപടി, വിമൽ ജോണി, എബിൻ ജോയി തുടങ്ങിയവർ പ്രസംഗിച്ചു.
സമാപന ദിവസം രാവിലെ നടന്ന ചെറു ധാന്യ വിപണന സെമിനാർ കേരളാ ബാങ്ക് ഡയറക്ടർ കെ.ജെ ഫിലിപ്പ് കുഴികുളം ഉദ് ഘാടനം ചെയ്തു. ഗ്ലോബൽ മില്ലറ്റ് മിഷൻ ഡയറക്ടർ നാസർ എഴുത്താനിക്കാട്ട്, മില്ലറ്റ് മിഷൻ കേരളയുടെ എൽ പങ്കജാക്ഷൻ ശാന്തി ഗ്രാം എന്നിവർ സെമിനാറിൽ ക്ലാസ്സ് നയിച്ചു.
വിവിധയിനം മില്ലറ്റ് ഉല്പന്നങ്ങൾ അഗ്രിമയിൽ ലഭ്യമാണന്നും ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പ്രവർത്തനങ്ങൾ രൂപതിയിലുടനീളം സംഘടിപ്പിക്കുമെന്നും ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ അറിയിച്ചു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision