പാലാ: രുചിപ്രേമികൾക്ക് ആഘോഷരാവുകൾ സമ്മാനിച്ച് ‘പാലാ ഫുഡ് ഫെസ്റ്റ്-2025’ ഡിസംബർ 5 മുതൽ 8 വരെ പാലായിൽ നടക്കും. ലോകപ്രശസ്തമായ പാലാ ജൂബിലി തിരുനാളിനോടനുബന്ധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ യൂത്ത് വിംഗാണ് ഈ മഹാമേള സംഘടിപ്പിക്കുന്നത്.
നഗരത്തിൻ്റെ ഹൃദയഭാഗമായ പുഴക്കര മൈതാനത്താണ് നാല് ദിവസം നീണ്ടുനിൽക്കുന്ന മഹോത്സവം അരങ്ങേറുക.
രുചിയുടെ മഹാസംഗമം:
കേരളീയ, ഇന്ത്യൻ, ചൈനീസ്, അറബിക്, കോണ്ടിനെന്റൽ ഉൾപ്പെടെയുള്ള ലോകോത്തര വിഭവങ്ങൾ 50-ൽ പരം സ്റ്റാളുകളിലായി ഫുഡ് ഫെസ്റ്റിൽ ഒരുക്കിയിട്ടുണ്ട്. ഹോം ബേക്കേഴ്സ് കോർണറും മേളയുടെ ആകർഷണമാണ്.
കലാവിരുന്നിന്റെ ആവേശരാവുകൾ:
രുചി വൈവിധ്യങ്ങൾക്കൊപ്പം എല്ലാ ദിവസവും വൈകുന്നേരം 7 മണി മുതൽ ആവേശകരമായ കലാപരിപാടികളും അരങ്ങേറും:
- ഡിസംബർ 5: ഡിജെ ആഞ്ജിൻ & ചാർമിനാർ ടീമിൻ്റെ മ്യൂസിക്കൽ ഡിജെ നൈറ്റ്.
- ഡിസംബർ 6: ‘പാലാ പള്ളി തിരുപ്പള്ളി’ ഫെയിം അതുൽ നറുകര നയിക്കുന്ന ഫോക് ഗ്രാഫർ ലൈവ്.
- ഡിസംബർ 7: അശ്വിൻ & ടീം അവതരിപ്പിക്കുന്ന ഡിജെ നൈറ്റ്.
- ഡിസംബർ 8: Mr. ചെണ്ടക്കാരൻ & ടീമിൻ്റെ ഡിജെ വിത്ത് മ്യൂസിക്കൽ ഫ്യൂഷൻ.
ഉദ്ഘാടനം:
ഫുഡ് ഫെസ്റ്റ് ഡിസംബർ 5 ന് വൈകിട്ട് 5 മണിക്ക് ബഹു. ജോസ് കെ. മാണി എം.പി. ഉദ്ഘാടനം ചെയ്യും. പാലാ എം.എൽ.എ. മാണി സി. കാപ്പൻ മുഖ്യാതിഥിയാകും. ദിവസേന വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന മേളയിലേക്ക് പാസ്സ് മൂലം പ്രവേശനം നിയന്ത്രിക്കും.
പുളിമൂട്ടിൽ സിൽക്സ് മെയിൻ സ്പോൺസറായും സൺറൈസ് ഹോസ്പിറ്റൽ ഈരാറ്റുപേട്ട മെഡിക്കൽ പാർട്ണേറായും മേളയുമായി സഹകരിക്കുന്നു.
യൂത്ത് വിംഗ് ഭാരവാഹികളായ ജോൺ ദർശന (പ്രസിഡന്റ്), എബിസൺ ജോസ്, ജോസ്റ്റിൻ വന്ദന, പ്രോഗ്രാം കൺവീനർമാരായ ഫ്രെഡി ജോസ്, സിറിൽ ട്രാവലോകം, ബൈജു കൊല്ലംപറമ്പിൽ, അനൂപ് ജോർജ്, ആൻ്റണി കുറ്റിയാങ്കൽ, സിറിൽ കുറുമുണ്ടയിൽ, ദീപു പീറ്റർ എന്നിവരാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.
കൂടുതൽ വിവരങ്ങൾക്കും സ്റ്റാൾ ബുക്കിംഗിനും 9164 069 066 എന്ന നമ്പറിൽ ബന്ധപ്പെടുക.












