പാലാ രൂപത പ്രവാസി അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിൽ കൊയ്നോനിയ 2025 പാലാ രൂപത പ്രവാസി സംഗമം ചൂണ്ടച്ചേരി എൻജിനീയറിങ് കോളജിൽ വച്ച് നടത്തപ്പെട്ടു അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്തുത സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു ഉദ്ഘാടനത്തിൽ പ്രവാസികൾ സഭയുടെ പാരമ്പര്യവും പാലായുടെ പാരമ്പര്യവും അവരായിരിക്കുന്ന സ്ഥലങ്ങളിൽ കൂടെ
കൊണ്ടുപോകുന്നവരാണ് എന്നും അല്ലെങ്കിൽ കൂടെ കൊണ്ടുപോകേണ്ടവരാണ് എന്ന് പിതാവ് ഓർമിപ്പിച്ചു . പാലാ രൂപത മുഖ്യ വികാരി ജനറാൾ മോൺ. ഡോ. ജോസഫ് തടത്തിൽ ആമുഖം സന്ദേശം നൽകി. രൂപത വികാരി ജനറാൾ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ പ്രവാസി അപ്പോസ്തലേറ്റിന്റെ ഡയറക്ടർ ഫാദർ കുര്യാക്കോസ് വെള്ളച്ചാലിൽ ഫാദർ ജോർജ് നെല്ലിക്കൽ ഫാദർ മാണി കൊഴുപ്പുംകുറ്റി പ്രവാസി സംഘടനകളുടെ മറ്റു പ്രതിനിധികൾ എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി.














