പാലാ: പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ സ്മരണാർത്ഥം തയ്യാറാക്കിയ പുതിയ വെബ്‌സൈറ്റിന്റെ പ്രകാശനം നടന്നു. പാലാ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് ചടങ്ങിൽ അധ്യക്ഷത വഹിക്കുകയും വെബ്‌സൈറ്റ് പ്രകാശനം നിർവഹിക്കുകയും ചെയ്തു. സമുദായ ഐക്യവും ശാക്തീകരണവും ലക്ഷ്യമിട്ടുള്ള വിപുലമായ പരിപാടികളോടെയാണ് ചടങ്ങ് സംഘടിപ്പിച്ചത്.
രാമപുരം ഫൊറോന ക്വയറിന്റെ ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ വെരി റവ. ഫാ. ബർക്കുമാൻസ് കുന്നുമ്പുറം സ്വാഗതം ആശംസിച്ചു. സമുദായത്തിന്റെ ആത്മീയവും സാമൂഹികവുമായ വളർച്ചയിൽ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ മാതൃക പിന്തുടരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് മാർ ജോസഫ് കല്ലറങ്ങാട്ട് തന്റെ അധ്യക്ഷ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.














