അദ്ധ്വാനമഹത്വത്താൽ മണ്ണിൽ പൊന്നു വിളയിച്ച പാലാ രൂപതയിലെ 75 കർഷകർക്ക് പ്ലാറ്റിനം ജൂബിലിവേളയിൽ രൂപതയുടെ സ്നേഹാദരം. പാലാ സാൻതോം ഫുഡ് ഫാക്ടറിയുടെ ഉദ്ഘാടന സമ്മേളനമദ്ധ്യേ കാർഷികരംഗത്തു മാതൃകാപ്രവർത്തനങ്ങൾ കാഴ്ചവെച്ച വൈദികരെയും
സിസ്റ്റർമാരെയും മാതൃകാ കർഷകരെയും മെമൻ്റോ നൽകി ആദരിക്കും. കാർഷികരംഗത്ത് ഉത്തമ മാതൃകകളായ കർഷക കൂട്ടായ്മകൾകളെയും തദവസരത്തിൽ ആദരിക്കും.












