പാലാ: പാലാ രൂപതയിലെ അമ്മമാരുടെ സംഘടനയായ മാതൃ വേദിയുടെ അൽഫോൻസാ തീർത്ഥാടനം നാളെ ഭരണങ്ങാനം അൽഫോൻസാ ഷൈനിൽ നടക്കുകയാണ്. വിവിധ ഇടവകകളിൽ നിന്നായി ഏകദേശം 2000 അമ്മമാർ എത്തിച്ചേരുമ്പോൾ പാലാ രൂപത പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി 75 അമ്മമാർ അൽഫോൻസാമ്മയുടെ വേഷം ധരിച്ച് കബറിടത്തിങ്കൽ ഒന്നിച്ചു കൂടും. അൽഫോൻസാ ഷൈൻ റെക്ടർ റവ. ഡോ. അഗസ്റ്റ്യൻ പാലയ്ക്കാപ്പറമ്പിൽ, അഡ്മിനിസ്ട്രേ റ്റർ, റവ. ഫാ. ഗർവ്വാസീസ് ആനിത്തോട്ടത്തിൽ, വൈസ് റെക്ടർ റവ. ഫാ. ആൻ്റണി തോണക്കര എന്നിവർ എല്ലാവർക്കും സ്വാഗതം ആശംസിക്കും. രാവിലെ 10 മണിക്ക് പാലാ രൂപത ഫാമിലി അപ്പോ സ്‌തലേറ്റ് ഡയറക്‌ടർ റവ. ഫാ. ജോസഫ് നരിതൂക്കിൽ പരിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. തുടർന്ന് പ്ലാറ്റിനം ജൂബിലിയു മായി ബന്ധപ്പെട്ട മാതൃവേദി നടപ്പിലാക്കുന്ന 1 വർഷം നീണ്ടുനിൽക്കുന്ന അഖണ്ഡ ജപമാലയ്ക്ക് തുടക്കം കുറിക്കും. 11.30 ന് അൽഫോൻസാ കബറിടത്തിങ്കൽ നിന്ന് ആഘോഷമായ ജപമാല പ്രദക്ഷിണം താഴത്തെ വലിയ പള്ളിയിലേക്ക് എത്തിച്ചേരുമ്പോൾ ഫൊറോന വികാരി വെരി. റവ. ഫാ. സഖറിയാസ് ആട്ടപ്പാട്ട് സന്ദേശവും ആശീർവാദവും നൽകും. മാതൃവേദി രൂപത ജോ.ഡയറക്‌ടർ സി. എൽസാ ടോം എസ്.എച്ച്, പ്രസി ഡന്റ് സിജി ലൂക്ക്സൺ, വൈസ് പ്രസിഡൻ്റ് സുജ ജോസഫ്, സെക്ര ട്ടറി ഷേർളി ചെറിയാൻ, ജോ. സെക്രട്ടറി ബിന്ദു ഷാജി എന്നിവർ പരി പാടികൾക്ക് നേതൃത്വം നൽകും.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision